തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായ സമരങ്ങളിൽ കോൺഗ്രസുമായി ഒരുമിക്കാമെന്നു പറഞ്ഞ സിപിഎം അവരുടെ മുഖ്യശത്രു ആരാണെന്നു വ്യക്തമാക്കമമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസും- ബിജെപിയുമാണ് തങ്ങളുടെ മുഖ്യശത്രുക്കളെന്നാണ് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ നിലപാടെടുത്തത്.
ഇതിന് വിരുദ്ധമാണോ ഇപ്പോഴത്തെ തീരുമാനമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുൾപ്പെടെയുള്ളവർ വ്യക്തമാക്കണെമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.