കോട്ടയം: ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാൽ പാർട്ടി ഒന്നടങ്കം പിന്തുണയ്ക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ കോണ്‍ഗ്രസിനെ ഏകോപിച്ചു സർവ ശക്തിയും സമാഹരിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ യുഡിഎഫിനെ മൊത്തം ഒന്നിച്ചു ശക്തമായി കൊണ്ടുപോകാൻ ഉമ്മൻ ചാണ്ടി വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.