പാലക്കാട്: ക്ഷേമനിധി ബോർഡുകളെ ലയിപ്പിച്ചുകൊണ്ട് കാലാകാലങ്ങളായി തൊഴിലാളികൾ അനുഭവിച്ചുവരുന്ന ക്ഷേമനിധി ബോർഡുകളെ ഇല്ലാതാക്കുവാനുള്ള സർക്കാർ നടപടിയിൽ നിന്നും പിൻതിരിയണമെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് ടൈലറിംഗ് ആന്റ് എംബ്രോയ്ഡറി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന സമ്മേളനം പാലക്കാട് വാസവി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ടൈലറിംഗ് ആന്റ് എംബ്രോയ്ഡറി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ ക്ഷേമനിധി അംഗങ്ങളുടെ ഐ ഡി കാർഡ് വിതരണം ചെയ്തു. കെ പി സി സി സെക്രട്ടറി സി. ചന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ കെ. സി .പ്രീത്, ഡി സി സി ജനറൽ സെക്രട്ടറി എ. ബാലൻ, ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി കെ. വി. ഗോപാലകൃഷ്ണൻ, ലജീവ് വിജയൻ, ശാന്തജയറാം, മാലതികൃഷ്ണൻ, ആർ ദേവരാജൻ, കുനിമ്മൻ രാജൻ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം യു ഡി എഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം കെ പി സി സി നിർവ്വാഹക സമിതി അംഗം മുൻ എം എൽ എ കെ. എ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ടൈലറിംഗ് ആന്റ് എംബ്രോയ്ഡറി വർക്കേഴ്സ് കോണ്ഗ്രസ് സംസ്ഥാന ഭാരവാഹികൾ: തോമസ് കല്ലാടൻ (പ്രസിഡന്റ്), ടി ചന്ദ്രശേഖരൻ, ശാന്താജയറാം (വൈസ് പ്രസിഡന്റുമാർ), അഡ്വ. വി ജെ ജോസ്, കെ. എ. ഫെലിക്സ് (ജനറൽ സെക്രട്ടറിമാർ), സുനന്ദ രമേഷ്, രമാ ഗോപാലകൃഷ്ണൻ, ബൈജു (സെക്രട്ടറിമാർ), വി. മനോഹരൻ, ടി .രാജപ്പൻ (ജോയിന്റ് സെക്രട്ടറിമാർ), എസ് .സുധാകരൻ നായർ (ട്രഷറർ) .