കോട്ടയം: തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. ഇന്നു പുലര്‍ച്ച ക്ഷേത്രം അധികൃതരാണു മോഷണം വിവരം അറിഞ്ഞത്. ക്ഷേതത്തിലെയും കൊച്ചമ്പലത്തിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്നാണു മോഷണം നടത്തിയത്.
ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ രണ്ടു കാണിക്കവഞ്ചികളും കൊച്ചമ്പലത്തിലെ ഒരു കാണിക്കവഞ്ചിയും ഉള്‍പ്പടെ മൂന്നിടങ്ങളിലാണു മോഷണം. കഴിഞ്ഞ ദിവസമാണ് കാണിക്ക വഞ്ചികളില്നിന്നു പണം എടുത്തത്.
എങ്കിലും കാണിക്കവഞ്ചിയില്‍നിന്ന് 5,000 രൂപയോളം നഷ്ടപ്പെട്ടതായിട്ടാണ് കണക്കുകൂട്ടുന്നത്. സിസിടിവി കാമറയില്‍ മോഷ്ടാവെന്നു സംശയിക്കുന്നയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.
ഇതരസംസ്ഥാനക്കാരനാകാനാണ് സാധ്യതയെന്നു കുമരകം എസ്എച്ച്ഒ കെ.ജെ. തോമസ് രാഷ് ട്രദീപികയോടു പറഞ്ഞു. മോഷ്ടാവിനെ ഉടന്‍ പിടികൂടാനാകുമെന്നും എസ്എച്ച്ഒ.