പ്രളയത്തിൽ നിന്ന് കരകയറാതെ ജനം നട്ടംതിരിയുമ്പോൾ തിരുവാതുക്കലിലെ ഗോഡൗണിലുള്ളത്  കെട്ടുകണക്കിന് സാധനങ്ങൾ; അഹർതപ്പെട്ടവർക്ക് കിട്ടാതെ സാധനങ്ങൾ പുറത്തേക്ക് പോകുന്നത് മോഷണമുതലായി

കോ​ട്ട​യം: പ്ര​ള​യ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച ഗ്യാ​സ് സ്റ്റൗ ​അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​പ്പോ​ഴും തി​രു​വാ​തു​ക്ക​ൽ ഗോ​ഡൗ​ണി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു. പ​ത്തെ​ണ്ണം വീ​ത​മു​ള്ള 25 പെ​ട്ടി ഗ്യൗ​സ് സ​റ്റൗ ആ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് എ​ത്തി​യി​ട്ട് വ​ള​രെ നാ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

തു​ണി​ത്ത​ര​ങ്ങ​ളും പു​ത​പ്പും മ​റ്റും വ​ൻ തോ​തി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​തും ആ​ർ​ക്കും വി​ത​ര​ണം ചെ​യ്യാ​തെ കി​ട​ക്കു​ക​യാ​ണ്. ഓ​ഗ​സ്റ്റ് 15ഓ​ടെ കോ​ട്ട​യ​ത്തെ ഭൂ​രി​പ​ക്ഷം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും പി​രി​ച്ചു​വി​ട്ടു. അ​തി​നു ശേ​ഷ​മാ​ണ് പു​റ​ത്തു നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വ് തു​ട​ങ്ങി​യ​ത്.

ലോ​ഡ് ക​ണ​ക്കി​ന് അ​രി​യും തു​ണി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും എ​ത്തി. ഇ​വ​യെ​ല്ലാം ദി​വ​സേ​ന വാ​ഹ​ന​ങ്ങ​ളി​ലാ​ക്കി വി​ല്ലേ​ജ് ജീ​വ​ന​ക്കാ​ർ കൊ​ണ്ടു​പോ​യെ​ന്നാ​ണ് താ​ലൂ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ല്കു​ന്ന വി​വ​രം. എ​ന്നാ​ൽ എ​വി​ടെ​യൊ​ക്കെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന കാ​ര്യ​ത്തി​ൽ താ​ലൂ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ്യ​ക്ത​ത​യി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

Related posts