മാതമംഗലം: എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുചിത്വ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട സമാപനമായി മാതമംഗലം ടൗണിൽ നടത്തിയ മെഗാതിരുവാതിര ജനശ്രദ്ധ പിടിച്ചുപറ്റി. ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തിലാണ് രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യഭാമയും അധ്യാപിക അജിതയും എഴുതിയ തിരുവാതിര ഗാനം ശുചിത്വസന്ദേശം ജനങ്ങളിൽ എത്തിക്കുന്നതായി.
പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കൂടി നടത്തിയ ദീപശിഖാ പ്രയാണത്തിന്റെ സമാപനസമ്മേളനം സി. കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യഭാമ അധ്യക്ഷത വഹിച്ചു. ആരോഗ്യ കലണ്ടർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമേശൻ, പഞ്ചായത്ത് സെക്രട്ടറി കെ.വി. സതീശൻ, എം. ചന്ദ്രിക, കെ. ജിഷ, എൻ.പി. ഭാർഗവൻ, എം.പി. ദാമോദരൻ, എം.കെ. കുഞ്ഞപ്പൻ, ടി.വി. അനീഷ്, കെ.വി. ശ്രീനിവാസൻ, എം. ബിബീഷ് എന്നിവർ പ്രസംഗിച്ചു.