തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രി കെട്ടിടത്തില്‍ തന്നെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
തുകലശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ. എസ്്. ബിജുവിന്റെ (36) മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നു കണ്ടെത്തിയത്.
ഒരാഴ്ചയായിട്ടും ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞുനോക്കിയില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ് 14ന് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ 16നു കാണാതാകുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതവും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തുകയും ചെയ്തു. ബിജുവിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തിരുവല്ല പോലീസില്‍ പരാതിയും നല്കി.
അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തി ശൗചാലയത്തിന്റെ ഭിത്തി തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണം നടത്തുമെന്നാണു സൂചന.
െ ബിജുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.