2024 മെറ്റ്ഗാലയിൽ ഇഷ അംബാനി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള വിശദീകരണവുമായി ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റ് തൻവി ചെമ്പുർക്കർ. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ച് മെറ്റ് ഗാലയിൽ എത്താനാണ് ഇഷ അംബാനി ഒരുങ്ങിയത്.
എന്നാൽ കടുത്ത പനി ബാധിച്ചതിനാലാണ് ഇഷയ്ക്ക് മെറ്റ് ഗാലയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്ന് തൻവി പറഞ്ഞു. ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ പതിനായിരം മണിക്കൂർ സമയം എടുത്താണ് തയാറാക്കിയത്.
മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇഷ അംബാനിയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗണിലുള്ള ചിത്രങ്ങളും വീഡിയോകളും തൻവി പങ്കുവച്ചത്.
തൻവി പങ്കുവച്ച ഇഷയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. ഈ ഗൗൺ നിർമാണത്തിൽ 2013 മുതലുള്ള എംബ്രേയഡറി വർക്കുകളെല്ലാം അടങ്ങിയിട്ടുണ്ടെന്നും തൻവി വ്യക്തമാക്കി. വർഷങ്ങളെടുത്താണ് ചില മരങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. വസ്ത്രത്തിലെ ഓരോ ഭാഗവും സമയമെടുത്ത് അതീവ ശ്രദ്ധയോടെ തയാറാക്കിയതാണെന്നും തൻവി കൂട്ടിച്ചേർത്തു.