തിരുവനന്തപുരം: ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനത്ത് വൈദ്യുതി ക്രമീകരണം ഏർപ്പെടുത്തി. കേന്ദ്ര നിലയങ്ങളിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയിൽ 500 മെഗാവാട്ടിന്റെ കുറവാണുണ്ടായത്.
ഇതേതുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ആറുമുതൽ രാത്രി പത്തുവരെ ചില സമയങ്ങളിൽ 20 മിനിട്ടുവരെ ക്രമീകരണം ഏർപ്പെടുത്തിയതായി വൈദ്യുതി ബോർഡ് അറിയിച്ചു. ലൈനുകൾ നേരേയാക്കാനായില്ലെങ്കിൽ അടുത്ത ദിവസങ്ങളിലും ക്രമീകരണം തുടരും.