വൈപ്പിൻ: എവനക്കാട് പഞ്ചായത്തിലെ 14 തോടുകൾ ആഴം കൂട്ടിയ ദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുള്ളതായ ആക്ഷേപമുയർന്നതിനെ തുടർന്ന് കോണ്ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് സെക്രട്ടറി പി.എം. തങ്കരാജ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ, തേഡ് ഗ്രേഡ് ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, കരാറുകാർ എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.
പ്രളയത്തെ തുടർന്ന് നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടിയാണ് തോടുകളുടെ ആഴം കൂട്ടുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചത്. എസ്റ്റിമേറ്റ് പ്രകാരം 150 മീറ്റർ മുതൽ 422 മീറ്റർ നീളത്തിൽ തോടുകൾ ആഴം കൂട്ടാനായിരുന്നു പദ്ധതി. എന്നാൽ ഒരിടത്തുപോലും 100 മീറ്ററിനു മുകളിൽ ജോലികൾ നടത്തിയിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു മാത്രമല്ല കേവലം രണ്ടു മീറ്റർ മാത്രം വീതിയുള്ള തോടുകൾ പലതും വീതി കൂട്ടിയാണ് കാണിച്ചിരിക്കുന്നത്.
സ്ഥലത്തെത്തി പരിശോധിക്കാതെ ഓഫീസിലിരുന്നാണ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയാറാക്കിട്ടുള്ളത്. ഇക്കാര്യം എസ്റ്റിമേറ്റുമായി തോടുകൾ പരിശോധിച്ചാൽ അറിയാൻ കഴിയും. എസ്റ്റിമേറ്റിൽ ഒന്നിൽ പോലും പ്രവൃത്തി എവിടെ തുടങ്ങി എവിടെ വരെയാണ് എന്നുള്ളത് വ്യക്തമായി പറഞ്ഞിട്ടില്ല.
ജോലികൾ ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ രാത്രികാലങ്ങളിൽ അശാസ്ത്രീയമായി ആണ് നടത്തിയത് എന്ന് ആയിടക്ക് തന്നെ പരാതി ഉയർന്നിരുന്നു. ഒരു തോട് ആഴം കൂട്ടുന്നത് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ 14 റോഡുകൾക്കായി 21 ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് ചെലവ് ഇട്ടിരിക്കുന്നത്രേ. എന്നാൽ യഥാർഥത്തിൽ പദ്ധതിക്ക് പകുതി തുകപോലും ചെലവായിട്ടില്ലെന്ന് പരാതിക്കാൻ പറയുന്നു.
അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണ സമിതി കമ്മിറ്റി ചേർന്ന് വിജിലൻസ് അന്വേഷണം നടത്താൻ ആവശ്യപ്പെടണമെന്ന് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ജയൻ എന്നിവർ ആവശ്യപ്പെട്ടു.