കൊച്ചി: തൊടുപുഴ കുമാരമംഗലത്ത് ക്രൂരമർദനമേറ്റു ഗുരുതരാവസ്ഥയിൽ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിൽ വെൻറ്റിലേറ്ററിൽ കഴിയുന്ന ഏഴുവയസുകാരന്റെ തലച്ചോറിന്റെ പ്രവർത്തനം പൂർണമായി നിലച്ച നിലയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ.
കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ കുട്ടിയ്ക്ക് ദ്രവരൂപത്തിൽ നൽകിവരുന്ന ആഹാരത്തിന്റെ തോത് ഇന്നും വർധിപ്പിക്കാൻ ശ്രമിക്കുമെന്നും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും അധികൃതർ പറഞ്ഞു.
ന്യൂറോ ഐസിയുവിൽ വെന്റിലേറ്ററിൽതന്നെ തുടരുന്ന കുട്ടിയ്ക്ക് ദ്രവരൂപത്തിൽ നൽകിവരുന്ന ആഹാരത്തിന്റെ തോത് ഇന്നലെ വർധിപ്പിച്ചിരുന്നു. ഡോക്ടർമാരടങ്ങുന്ന സംഘം മുഴുവൻ സമയവും ആരോഗ്യനില സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തുന്നുണ്ട്. അതേസമയം, എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള ഇന്ന് വൈകിട്ട് ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കും.