മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് മരിച്ച കേസും ഇനി സംശയത്തിന്റെ നിഴലില്‍. തൊടുപുഴയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവ് കഴിഞ്ഞ വര്‍ഷം മേയില്‍ അപ്രതീക്ഷിതമായി മരിക്കുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ മരണത്തിലാണ് ഇപ്പോള്‍ സംശയമുയര്‍ന്നിരിക്കുന്നത്. യുവാവിന്റെ അപ്രതീക്ഷിതമായുള്ള അന്വേഷണത്തിന്റെ ഭാഗമായി വരുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മൃതദേഹം ദഹിപ്പിച്ചതിനാല്‍ പ്രതിയായ അരുണ്‍ ആനന്ദിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കേസില്‍ നിര്‍ണായക വിവരം ലഭിക്കാനിടയുള്ളു. യുവതിയെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ പിതാവായ യുവാവിന്റെ അപ്രതീക്ഷിതമായ മരണവും തുടര്‍ന്നുള്ള അരുണിന്റെ രംഗപ്രവേശവും ചില ബന്ധുക്കളിലും സുഹൃത്തുക്കളിലും സംശയമുയര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ബലപ്പെട്ടിരിക്കുന്നത്. യുവാവിന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചു കഴിഞ്ഞു.
പെരിങ്ങാശേരിക്കാരിയായ യുവതിയെ വിവാഹം കഴിപ്പിച്ച് അയച്ചത് തിരുവനന്തപുരത്തേക്കാണ്. ഇവിടെ വച്ചാണ് ഭര്‍ത്താവിന്റെ ബന്ധുവായ അരുണുമായി യുവതി അടുക്കുന്നത്. ഈ ബന്ധം അറിഞ്ഞതോടെ അരുണിന്റെ ഭാര്യ വിവാഹമോചനം വാങ്ങിപ്പോയി. ഇതോടെ ബന്ധം കൂടുതല്‍ ദൃഢമായി. ഇക്കാര്യം യുവതിയുടെ ഭര്‍ത്താവിന്റെ കാതിലുമെത്തി. ഇതോടെ ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കുകയും അരുണിന്റെ ശല്യം ഒഴിവാക്കാനായി തൊടുപുഴയിലേക്ക് താമസംമാറ്റി. അരുണും യുവതിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന വിവരം പുറത്തു വന്നതോടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തില്‍ കൂടുതല്‍ ദുരൂഹത ഉണ്ടായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മെയ് 23ന് യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത് അതും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന സമയത്ത്. ഭര്‍ത്താവിന്റെ മരണത്തിനു ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് യുവതി അരുണിനൊപ്പം പോയത്. ഭര്‍ത്താവ് മരിച്ചതിനു ശേഷം ഇവര്‍ നന്തന്‍കോട്ടുള്ള ഭര്‍തൃഭവനത്തിലേക്കു പോയിരുന്നു.
ഉടുമ്പന്നൂരില്‍ തിരികെയെത്തിയതിനു ശേഷം അരുണുമായി ഇവര്‍ നാടു വിട്ടു. യുവതിയുടെ ബന്ധുക്കള്‍ ഇവരെ കാണാനില്ലെന്നു കാട്ടി കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കണ്ടെത്തി തിരികെയെത്തിച്ചെങ്കിലും ഇയാള്‍ക്കൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ നിലപാട്. ഇതോടെ കുട്ടികളെയും മാതാവിനെയും അരുണിനൊപ്പം വിടുകയായിരുന്നു.
യുവാവിന്റെ മരണ ശേഷം ഇയാള്‍ നടത്തിയിരുന്ന വര്‍ക്ക്ഷോപ്പ് അരുണ്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. യുവതിയുടെ ഭര്‍ത്താവ് മൂത്തമകന്റെ (ഇപ്പോള്‍ ആശുപത്രിയിലുള്ള) പേരില്‍ ബാങ്കില്‍ ഇട്ടിരുന്ന മൂന്നരലക്ഷം രൂപയും യുവതിയും അരുണും ചേര്‍ന്ന് അടിച്ചുമാറ്റി.