മു​റി​ച്ചു മാ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ലു​ക​ളു​ടെ ഉ​ട​മ​യെ തി​രി​ച്ചറി​ഞ്ഞു; 14 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ വഴിത്തിരിവ്

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ
തൊ​ടു​പു​ഴ: പ​തി​നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ടി​മാ​ലി പ​നം​കു​ട്ടി പ​വ​ർ ഹൗ​സി​ന​ടു​ത്ത് പെ​രി​യാ​ർ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു കാ​ലു​ക​ളു​ടെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കാ​ലു​ക​ൾ ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ൽ പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി​ൽ ജോ​സി​ന്‍റെ (49) യാ​ണെ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലു​ക​ൾ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​മു​പ​യോ​ഗി​ച്ചാ​ണ് ശ​രീ​ര​ത്തി​ൽ നി​ന്നും മു​റി​ച്ചു മാ​റ്റി​യ​തെ​ന്നും വ്യ​ക്ത​മാ​യി.

മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ൾക​ണ്ടെ​ത്താ​നാ​യി​ല്ല
കാ​ലു​ക​ൾ ഒ​ഴി​കെ മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വം ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തോ​ടെ ജോ​സി​ന്‍റെ തി​രോ​ധ​ന​വും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന്‍റെ​യും ഉ​ള്ളു​ക​ള്ളി​ക​ൾ തേ​ടു​ക​യാ​ണ് പു​തു​താ​യി കേ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം.

2005 ജൂ​ലൈ 24നാ​ണ് കു​ന്ന​പ്പ​ള്ളി​ൽ ജോ​സ​ഫി​ന്‍റെ മ​ക​നാ​യ ജോ​സി​നെ കാ​ണാ​താ​കു​ന്ന​ത്. ടാ​റിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന ജോ​സ് രാ​വി​ലെ രാ​ജാ​ക്കാ​ട് ജോ​ലി​ക്കാ​യി വീ​ട്ടി​ൽ നി​ന്നു പു​റ​പ്പെ​ട്ട​താ​ണ്. പി​ന്നീ​ട് ജോ​സി​നെ വീ​ട്ടു​കാ​രോ നാ​ട്ടു​കാ​രോ ക​ണ്ടി​ട്ടി​ല്ല. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ജൂ​ലൈ 27നു ​നാ​ടി​നെ ഞെ​ട്ടി​ച്ച് പ​നം​കു​ട്ടി പ​വ​ർ​ഹൗ​സി​നു സ​മീ​പം പു​ഴ​യി​ൽ മു​റി​ച്ചു മാ​റ്റി​യ നി​ല​യി​ൽ ഒ​രു കാ​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യി​ൽ അ​ക​പ്പെ​ട്ട ആ​രു​ടെ​യെ​ങ്കി​ലും ആ​യി​രി​ക്കും കാ​ലു​ക​ൾ എ​ന്ന രീ​തി​യി​ൽ അ​ടി​മാ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് എ​ട്ടി​ന് സ​മീ​പ​ത്തു നി​ന്നും ഒ​രു കാ​ലു കൂ​ടി ക​ണ്ടെ​ത്തി. എ​ന്നാ​ൽ ബാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ കാ​ലു​ക​ൾ ആ​രു​ടേ​തെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. പു​ഴ​യി​ൽ അ​ക​പ്പെ​ട്ട ് പ​ല​രെ​യും കാ​ണാ​താ​യെ​ങ്കി​ലും ഇ​വ​രു​ടെ​യൊ​ക്കെ മൃ​ത​ദേ​ഹ​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ഭി​ച്ച​തോ​ടെ ആ ​നി​ല​ക്കു​ള്ള അ​ന്വേ​ഷ​ണം നി​ല​ച്ചു.

അന്വേഷണം ക്രൈം ബ്രാഞ്ചിന്
ലോ​ക്ക​ൽ പോ​ലീ​സി​നു കാ​ലു​ക​ൾ ആ​രു​ടേ​തെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് കാ​ലു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ഇ​തി​നി​ടെ ജോ​സി​നെ കാ​ണാ​താ​യ കേ​സ് വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​സി​ന്‍റെ മ​ക​ൻ ബേ​സി​ലി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ര​ക്ത സാ​ന്പി​ളു​ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ കാ​ലു​ക​ളി​ലെ അ​സ്ഥി​യി​ൽ നി​ന്നും വേ​ർ​തി​രി​ച്ചെ​ടു​ത്ത സാ​ന്പി​ളും ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​ലു​ക​ൾ ജോ​സി​ന്‍റേതാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

മുട്ടിനു താഴെ മൂർച്ചയേറിയ ആയുധം കൊണ്ടു വെട്ടിമാറ്റി
മു​ട്ടി​നു താ​ഴെ വെ​ട്ടി​മാ​റ്റ​പ്പെ​ട്ട കാ​ലു​ക​ൾ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് മു​റി​ച്ച​തെ​ന്ന് ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗം ക​ണ്ടെ​ത്തി. ഇ​തോ​ടെ കാ​ലു​ക​ൾ ക​ണ്ടെ​ത്തി​യ കേ​സി​നു പു​റ​മെ ജോ​സി​ന്‍റെ തി​രോ​ധാ​ന​ക്കേ​സും ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന ചി​ല​രെ​യും മ​റ്റും അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​വ​ർ​ക്ക് തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. അ​തി​നാ​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും വി​വ​രം അ​റി​യി​ക്കാ​നു​ണ്ട​ങ്കി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ധ​രി​പ്പി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കേ​സാ​യ​തി​നാ​ൽ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക്രൈം​ബ്രാ​ഞ്ച് ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ സാ​ജു വ​ർ​ഗീ​സി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ഫോ​ണ്‍.9895794600, ഓ​ഫീ​സ് – 04862 223983, പോ​ലീ​സ് സൂ​പ്ര​ണ്ട് -9447662168. ​ഴി​ത്തി​രി​വ്

Related posts