തൊടുപുഴ ഹണിട്രാപ്പിലെ യുവതിയെ പോലീസ്കുടുക്കി; ട്രാപ്പിന് തന്ത്രം മെനഞ്ഞത് ഭർത്താവും ചേർന്ന്; യുവാവിനെ ഊരാക്കുടുക്കിലാക്കിയതിന്‍റെ പിന്നലെ രഹസ്യം ഞെട്ടിക്കുന്നത്…

 

തൊടുപുഴ: തൊടുപുഴയിൽ നടന്ന ഹണിട്രാപ്പിനു പിന്നിലെ സംഘത്തിനു പോലീസിനെപ്പോലും ഞെട്ടിച്ച ലക്ഷ്യങ്ങൾ. യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണവും സ്കൂട്ടറും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതിയെക്കൂടി അറസ്റ്റ് ചെയ്തതോടെയാണ് മറ്റു ചില ആസൂത്രണത്തിന്‍റെ കഥകൾകൂടി പുറത്തേക്കു വന്നത്.

നേരത്തെ കട്ടപ്പനയിൽ അറസ്റ്റിലായ തോപ്രാംകുടി വാണിയപ്പള്ളിൽ ടിൻസൺ ഏബ്രഹാമി(31)ന്‍റെ ഭാര്യ മായാമോൾ(30) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ചതികൂടി ലക്ഷ്യമിട്ട കഥ വെളിപ്പെട്ടത്. ടിൻസൻ അറസ്റ്റിലായതിന്‍റെ കാര്യങ്ങൾ അന്വേഷിക്കാൻ തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മായാമോൾ അറസ്റ്റിലായത്.

ചീറ്റിംഗ് ചാറ്റിംഗ്

ഇവരുടെ ഫോൺ ഉപയോഗിച്ചാണ് ശാന്തൻപാറ സ്വദേശിയെ ഹണിട്രാപ്പിൽ കുരുക്കിയത്. ഇപ്പോൾ അറസ്റ്റിലായ മായാമോളാണ് ഭർത്താവിന്‍റെ അറിവോടെ ഇയാളുമായി ചാറ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. 

മറ്റൊരു യുവതിയുടെ നഗ്നചിത്രങ്ങളും ഇയാൾക്കു തന്‍റേതാണെന്നു പറഞ്ഞ് ഇവർ അയച്ചുനൽകി. അതേസമയം, ചാറ്റിംഗിനിടെ ശാന്തൻപാറ സ്വദേശിക്ക് അയച്ച വോയിസ് ക്ലിപ് മായാമോളുടെ ശബ്ദം തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

മറ്റൊരു പെൺകുട്ടി

അതേസമയം, ഇരയായ ആളെ സംഭവദിവസം തൊടുപുഴയിലെ മൈലക്കൊന്പിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയത് മറ്റൊരു പെൺകുട്ടിയാണെന്നു പോലീസ് പറയുന്നു. ഇവരെയും ഉടനെ കസ്റ്റഡിയിൽ എടുക്കും.

ടിൻസനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ മായാമോളുടെ പങ്കിനെപ്പറ്റിയുള്ള കാര്യങ്ങൾ വെളിപ്പെട്ടത്. കേസിൽ ഇനിയും രണ്ടു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. തൊടുപുഴ കരിമണ്ണൂർ സ്വദേശി അർജുൻ, മൈലക്കൊന്പ് സ്വദേശി അമൽ എന്നിവരാണ് ഒളിവിൽ പോയിരിക്കുന്നത്.

പോക്സോ കേസ്

അതേസമയം, മറ്റൊരു കേസിൽനിന്നു രക്ഷപ്പെടാനാണ് ഹണിട്രാപ് ഒരുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ശാന്തൻ പാറ സ്റ്റേഷനിൽ ടിൻസനെതിരേ ഒരു പോക്സോ കേസ് നിലവിലുണ്ട്. 

ഈ കേസിൽ ടിൻസനെതിരേ പരാതി നൽകിയ പെൺകുട്ടിയുടെ പരിചയക്കാരനാണ് ഇപ്പോൾ ഹണിട്രാപ്പിൽ ഇരയായ ശാന്തൻപാറ സ്വദേശി. ഇയാളുമായി ചാറ്റ് ചെയ്യുന്നതിനു മുന്പ് പിടിക്കപ്പെടാതിരിക്കാനും ചില തന്ത്രങ്ങൾ പ്രതികൾ സ്വീകരിച്ചിരുന്നു.

വ്യാജ ഐഡി

മായാമോളുടെ കൂട്ടുകാരിയുടെ പേരിൽ വ്യാജഐഡി ഉണ്ടാക്കിയതാണ് ചാറ്റിംഗ് നടത്തിയത്. ചാറ്റ് ചെയ്തു വരുതിയി ലാക്കിയ ശേഷം ശാന്തൻപാറ സ്വദേശിയ മൈലക്കൊന്പിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇവിടെ വച്ചു മർദിച്ച് അവശനാക്കി, കത്തികൊണ്ടും മുറിവേല്പിച്ചു. 

തുടർന്നു ശാന്തൻപാറയിലെ പോക്സോ കേസിലെ പ്രതി താനാണെന്നു ശാന്തൻപാറ സ്വദേശിയെക്കൊണ്ട് നിർബന്ധിച്ചു പറയിപ്പിച്ചു വീഡിയോ ഷൂട്ട് ചെയ്തു. ഇതു കോടതിയിൽ ഹാജരാക്കുന്നതു വഴി തനിക്കു പോക്സോ കേസിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്നായിരുന്നു ടിൻസൺ കരുതിയിരുന്നത്.

ആറു മണിക്കൂർ മർദനം

കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തൻപാറ സ്വദേശിയെ യുവതിയെ ഉപയോഗിച്ച് ആദ്യം ഫോണിലൂടെ ബന്ധം സ്ഥാപിച്ചു. ഇവർ പ്രണയത്തിലായതോടെ അമലിന്‍റെ മൈലക്കൊന്പിലെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി. തുടർന്ന് ആറ് മണിക്കൂറോളം ഇയാളെ വീട്ടിൽ ബന്ദിയാക്കി മർദിച്ചു.

പിന്നീട് ഇ‍യാൾ എത്തിയ സ്കൂട്ടറും ഇയാളുടെ പക്കലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും സംഘം പിടിച്ചു വാ ങ്ങി. രാത്രിയോടെ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ട യുവാവ് മൂന്നു ദിവസത്തിനു ശേഷം തൊടുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഏഴു കേസിൽ പ്രതി

മൊബൈൽ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടിൻസണെ ലബ്ബക്കടയിലെ ബന്ധു വീട്ടിൽനിന്നു കട്ടപ്പന പോലീസിന്‍റെ സഹായത്തോടെ പിടികൂടിയത്. ഇയാൾക്കൊപ്പം അർജുന്‍റെ ഭാര്യയെയും പോലീസ് കണ്ടെത്തി. തൊടുപുഴ യിലെ ഒരു വീട്ടിൽ ജോലി ചെയ്തിരുന്ന ഇവർ വീട്ടുകാരോടു പറയാതെ മുങ്ങുകയായിരുന്നു.

തുടർന്ന് ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലബ്ബക്കടയിലെ വീട്ടിൽനിന്ന് ഇവരെ കണ്ടെത്തുന്നത്. പിടിയിലായ ടിൻസണ്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു.

 പ്രണയം നടിച്ച് വശത്താക്കിയ ശേഷം വീട്ടിലേക്ക് ക്ഷണിക്കും;വലയിൽ വീണതോടെ ബന്ധിയാക്കി പണവും വാഹനവും കവരും; തൊ​ടു​പു​ഴ​യി​ലെ തേ​ന്‍കെ​ണി കേ​സിലെ യുവതിയെക്കുറിച്ച് സൂചന…

Related posts

Leave a Comment