തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ ഓരോരുത്തരുടെയും മനസിൽ നൊമ്പരമായി മാറിയിരിക്കുന്നു. ജീവനുവേണ്ടി മല്ലിട്ട് കടുത്തവേദനയുള്ള നിമിഷങ്ങൾ തള്ളിനീക്കുന്ന ഈ കുട്ടിക്ക് ഗുരുതര പരിക്കുകളാണ് സംരക്ഷിക്കേണ്ടവർ സമ്മാനിച്ചത്.
ക്രൂരമർദ്ദനമേറ്റ കുട്ടി, കുട്ടികളുടെ പിതാവിന്റെ സ്ഥാനത്ത് അമ്മ കണ്ടുപിടിച്ച നരാധമൻ, സ്വന്തം കുഞ്ഞിന് സംരക്ഷണമാകേണ്ടിയിരുന്ന മനസാക്ഷിയില്ലാത്ത സത്രീ. ഇവരെക്കുറിച്ചെല്ലാമാണ് സമൂഹം ചർച്ച ചെയ്യുന്നത്. എന്നാൽ ഇവർക്കിടയിൽ അധികമാരും ചിന്തിക്കാത്ത ഒരു ജീവനുണ്ടെന്ന് ഓർമിപ്പിക്കുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. സി.ജെ. ജോണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മനസ് തുറന്നത്.
തൊടുപുഴയിൽ നടന്ന ക്രൂരകൃത്യത്തിലെ ഏറ്റവും വലിയ ദുഃഖ കഥാപാത്രം ആ വീട്ടിലെ ഇളയകുട്ടിയാണെന്ന് അദ്ദേഹം പറയുന്നു. സ്വന്തം അമ്മയെ പോലും വിശ്വസിക്കുവാനാത്ത മാനസികനിലയിൽ ഭീതിയോടെ കഴിയുന്ന അവനെ സംരക്ഷിക്കുവാൻ നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉണരേണ്ടേ എന്നാണ് ഡോ. സി.ജെ. ജോണിന്റെ ചോദ്യം.
ആ രാത്രിയിലെ ഭീകര രംഗങ്ങൾ എത്രകാലം ആ ഇളം മനസിനെ വേട്ടയാടിയേക്കാമെന്നും ആ കുഞ്ഞ് മനസിലെ മുറിവുകൾ ഉണങ്ങാൻ എന്ത് ചെയ്യണമെന്നും ചോദിക്കുന്ന അദ്ദേഹം, അവനാണ് ഇതിലെ ജീവിക്കുന്ന ഇരയെന്ന് പറഞ്ഞ് തന്റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം