രാഷ്ട്രീയ ഗുണ്ടകള്ക്ക് പഞ്ഞമില്ലാത്ത കേരളത്തില് സ്വന്തമായി ഇടമുണ്ടാക്കിയ തോക്ക് ഷാജി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പോലീസിന്റെ വലയില് കുടുങ്ങിയത്. കള്ളിക്കാട് നാല്പറക്കുഴിയില് സ്വര്ണക്കോട് ഷാജി ഭവനില് ഷാജിയുടെ നിലവില് 45 കേസുകളില് പ്രതിയാണ്. ഗുണ്ടാ നിയമപ്രകാരം നടപടി നേരിട്ട ഷാജി ജയിലില് നിന്ന് പുറത്തിറങ്ങിയ ശേഷവും ഗുണ്ടാ പ്രവര്ത്തനങ്ങളുമായി വിലസുന്നതിനിടെയാണ് വീണ്ടും പോലീസിന്റെ വലയിലായത്. മൈലക്കര സ്വദേശിയായ കരാറുകാരനെ ആക്രമിച്ച് പണ തട്ടാന് ശ്രമിച്ചതിനും കള്ളിക്കാട് ചന്തനട നിലമേലില് വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചതുമാണ് ഷാജിക്കെതിരെയുള്ള പുതിയ കേസ്. എന്നാല് ഇതൊക്കെ ഷാജിയെ സംബന്ധിച്ച് നിസാരകേസുകളാണ്. ഷാജിയ്ക്ക് ഗുണ്ടാ മേല്വിലാസം ലഭിക്കുന്നത് പത്തു വര്ഷം മുമ്പാണ്.
ഓട്ടോ ഡ്രൈവറായി തുടങ്ങിയ ഷാജി അക്കാലത്തു തന്നെ ചാരായക്കടത്തിലും കഞ്ചാവു വില്പ്പനയിലും വ്യാപൃതനായിരുന്നു. ചാരായക്കടത്തില് ഉള്ള അതി സാമര്ത്ഥ്യം കാരണം വ്യാജ വാറ്റുകാര് നഗരത്തില് ചാരായം എത്തിക്കുന്നതിന് ആശ്രയിച്ചരുന്നത് ഷാജിയെ ആണ്. അങ്ങോട്ട് ചാരായവുമായി പോകുന്ന ഷാജി തിരികെ എത്തിയിരുന്നത് കഞ്ചാവുമായി. കഞ്ചാവ് വിതരണത്തിന്റെ മൊത്തം ഏജന്റ് ആയതോടെ ഷാജിയുടെ ലെവല് മാറി. പണം,കാര് ഇതെല്ലാം എത്തി.
ഇതിനിടെ വിവാഹിതയായ ഒരു സ്ത്രീയുമായി പ്രണയത്തിലുമായി. പ്രണയം മൂത്ത ഷാജി യുവതിയുടെ ഭര്ത്താവിനെ നടു റോഡില് ഇട്ട് ആക്രമിച്ച് പരിക്കേല്പിച്ചതു മുതലാണ് ഷാജിയുടെ ഗുണ്ടായിസം നാട്ടുകാര് അറിയുന്നത്. ചാരായ വില്പ്പനയും കഞ്ചാവു കടത്തും ഉണ്ടെന്നറിയാമായിരുന്നെങ്കിലും ഷാജിയുടെ ഗുണ്ടായിസം നാട്ടുകാരെയാകെ ഞെട്ടിച്ചു. ഷാജിയെ പേടിച്ച് ഭര്ത്താവ് സ്ഥലം വിട്ടതോടെ യുവതിക്കൊപ്പം കൂടിയ ഷാജി നാട്ടിലെ സാമൂഹ്യവിരുദ്ധരില് പ്രധാനിയായി. ഇതിനിടെ യുവതി കുളിക്കാന് പോയസമയത്ത് അവരുടെ രണ്ട് വയസുള്ള കുഞ്ഞിനെ ലൈംഗിക വൈകൃത്യത്തിന് വിധേയനാക്കിയതോടെ നാട്ടുകാര് സംഘടിച്ച് ഷാജിയെ പൂട്ടി പൊലീസില് ഏല്പ്പിച്ചു. അങ്ങനെ ജയിലിലുമായി.
ചോട്ടാ ഗുണ്ടയായി ജയിലിലെത്തിയ ഷാജി പുറത്തിറങ്ങിയത് ബഡാ ഗുണ്ടയായിട്ടായിരുന്നു. ഇതിനിടയ്ക്ക് ഒളിഞ്ഞു നോട്ടം ഒരു ഹോബിയാകുകയും ചെയ്തു. ഷാജിയുടെ ഒളിഞ്ഞു നോട്ടം കാരണം സ്ത്രീകള്ക്ക് കുളിക്കാനോ വസ്ത്രം മാറാനോ കഴിയാത്ത അവസ്ഥയുമായി. നാട്ടുകാരുടെ പൊതു ശത്രുവായി വളരുമ്പോഴും ഷാജിയോടു എതിരാടാന് പലര്ക്കും മടിയായിരുന്നു. വീടുകളില് സ്ത്രീകള് ഒറ്റയ്ക്കാണെന്ന് ബോധ്യമായാല് ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ ഷാജി എത്തും എതിര്ത്താല് തോക്കു ചൂണ്ടി പീഡിപ്പിക്കും. പരാതികള് കൂടിയതല്ലാതെ ഷാജിയെ പിടിക്കാന് പൊലീസിന് ആയില്ല.ട
മൃഗവേട്ടയും ആടുമോഷണവും പതിവാക്കി. പകല് കാട്ടിലും രാത്രി നാട്ടിലും വിലസുന്ന ഷാജിക്കെതിരെ പൊലീസിലും ഫോറസ്റ്റിലും എക്സൈസിലും നാല്പ്പതിലധികം കേസുകള് രജിസ്റ്റര് ചെയ്യപ്പെട്ടു. ഒളിവിലിരുന്ന് പല കേസുകളിലും ജാമ്യം എടുത്ത ഷാജി കള്ളക്കാട് നിലമേലില് നിന്നും വിവാഹവും കഴിച്ചു.
മദ്യപിച്ചാലും കഞ്ചാവ് അടിച്ചാലും സാഡിസ്റ്റായ തോക്ക് ഷാജി ഭാര്യയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചും. മദ്യം കുടിപ്പിച്ചും പീഡനം തുടര്ന്നു.
ഇതിനിടെ അയല്പ്പക്കത്തെ അന്യം സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച തോക്ക് ഷാജി ഒരു ദിവസം അയാളുടെ ഭാര്യയെ കടന്നു പിടിച്ച് പീഡീപ്പിക്കാനും ശ്രമിച്ചു.തന്റെ ഭാര്യയെ അപമാനിക്കാന് ശ്രമിച്ച ഗുണ്ട ഷാജിക്കെതിരെ സഹായം അഭ്യര്ത്ഥിച്ച് അന്യ സംസ്ഥാന തൊഴിലാളിയും കുടുംബവും ഇടതു-വലതു മുന്നണികളുടെ പാര്ട്ടി ഓഫീസുകള് കയറി ഇറങ്ങിയെങ്കിലും ആരും സഹായിച്ചില്ല ഒടുവില് ആര്ട്ടിസ്റ്റും പ്രാദേശിക പത്രപ്രവര്ത്തകനുമായ ഒരു യുവാവിന്റെ സഹായത്താല് ഇവര് പൊലീസില് പരാതി നല്കുകയും ഷാജി അകത്താവുകയും ചെയ്തു. എന്നാല് ജയിലില് നിന്ന് ഇറങ്ങിയ ഷാജിയെ വരവേല്ക്കാന് മുന്നണികള് മത്സരിച്ചു.
ഒരു പഴയ എംഎല്എയുടെ പിന്തുണ ഷാജിയ്ക്ക് ഇരട്ടി ധൈര്യമായി. ജില്ലയിലെ ക്രിമിനലുകളുടെ ഒളിത്താവള കേന്ദ്രം ഷാജിയുടെ വീടായി. മ്ലാവ് വേട്ടയും പന്നി വേട്ടയും നടത്തി നെട്ടുകാല്ത്തേരി എസ്റ്റേറ്റില് എത്തിച്ച് ചുട്ടു തിന്നുന്ന ഷാജി ഫോറസ്റ്റുകാര്ക്കും പേടി സ്വപ്നമായി. പിടികൂടാന് വന്ന പോലീസുകാരന് ഷാജിയെ കണ്ട് പേടിച്ചോടിയത് നാട്ടിലാകെ പാട്ടായിരുന്നു. പിന്നീട് ഡിവൈഎഫ്ഐ നേതാവിനെ പഞ്ഞിക്കിട്ടതോടെയാണ് ഷാജിയെ പൂട്ടാന് ഊര്ജ്ജിതമായ ശ്രമം തുടങ്ങിയത്. രാത്രി മാത്രം പുറത്തിറങ്ങുന്ന ഷാജി ഒടിവെയ്ക്കല് കൂടി തുടങ്ങിയതോടെ കള്ളിക്കാട് കാര്ക്ക് പേടി സ്വപന്മായി ഇതിനിടെയാണ് കാട്ടാക്കട പൊലീസിന്റെ വലയില് അപ്രതീക്ഷീതമായി കുടുങ്ങിയത്.