പത്തനംതിട്ട: കേന്ദ്രസർക്കാർ തൊഴിലുറപ്പിനു മതിയായ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലേക്കു മാർച്ചും ധർണയും നടത്തി. ധർണ സിപിഎം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് തൊഴിലാളികൾ രാവിലെയോടെ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രകടനമായി എത്തയാണ് മാർച്ചും ധർണയും നടത്തിയത്. യൂണിയൻ ജില്ലാ പ്രസിഡന്റ് സൗദാ രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സനൽ കുമാർ, രാധാ രാമചന്ദ്രൻ, റോയി ഫിലിപ്പ്, പി. ആർ. പ്രസാദ്, പ്രസന്നകുമാർ, ജയശ്രീ സുരേന്ദ്രൻ, പി. കെ. അനീഷ്, ഓമന രാജൻ, മോഹനൻ നായർ, കെ. ജി. മുരുളീധരൻ, പി. എൻ. ശശി, പ്രമോദ് ഇളമൺ, സുധാകര പിള്ള, ബിജിലി പി. ഈശോ, രാജേന്ദ്രപ്രസാദ്, എം. രാജൻ, വിപിൻ മാത്യു, ബീനാ പ്രഭ, രാജഗോപാൽ, സോമരാജൻ, ഭദ്രകുമാരി, ഇന്ദിര, വിശ്വംഭരൻ, റെജീന സലിം, പ്രവീൺ പ്രഭാകരൻ, ടി. ഡി. മോഹൻദാസ്, ശാന്തമ്മ, ജോളി റെജി, സീമ സജി, പ്രസന്ന ബാബു, ലതാ വിക്രമൻ തുടങ്ങിയവർ പ്രസംഗിച്ചു.