തിരുവനന്തപുരം: അന്തരിച്ച മുൻമന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയെ അനുസ്മരിച്ച് കേരള നിയമസഭ. മികവുറ്റ വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
മണ്ഡലത്തെ സ്വന്തം കുടുംബത്തെ പോലെയും ജനങ്ങളെ കുടുംബാംഗങ്ങളെ പോലെയുമാണ് അദ്ദേഹം കണ്ടിരുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നേടിയതെല്ലാം നാടിനും നാട്ടാർക്കും വേണ്ടി ചെലവഴിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു. മന്ത്രിയെന്ന നിലയിലും എംഎൽഎ എന്ന നിലയിലും നല്ല പ്രവർത്തനമായിരുന്നു അദ്ദേഹം നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സ്വന്തം കഠിനാധ്വാനത്തിലൂടെ വളർന്ന് വന്ന വ്യക്തിയായിരുന്നു തോമസ് ചാണ്ടിയെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സൗമ്യ സ്വഭാവക്കാരനനായ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
ബിസിനസ് രംഗത്ത് നന്നായി ശോഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രവാസ ജീവിതത്തിന് ശേഷം നാടിന്റെ നന്മയ്ക്ക് വേണ്ടി ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹം നന്നായി പ്രവർത്തിച്ചിരുന്നുവെന്നും ചെന്നിത്തല അനുസ്മരിച്ചു.