മുഖ്യമന്ത്രിയെ വള്ളപ്പാട് പിൻതള്ളി..! 19 അം​​ഗ മ​​ന്ത്രി​​സ​​ഭ​​യി​​ൽ നാ​​ലു ​മ​​ന്ത്രി​​മാ​​രു​​മാ​​യി മുന്നിലുണ്ടായിരുന്ന കണ്ണൂരിനെ പിൻതള്ളി തോമസ് ചാണ്ടിയുമായി ആ​ല​പ്പു​ഴ ഒ​ന്നാ​മത്

thomas-chandy-lആ​​ല​​പ്പു​​ഴ: കു​​ട്ട​​നാ​ട് എം​​എ​​ൽ​​എ തോ​​മ​​സ് ചാ​​ണ്ടി കൂ​​ടി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ മ​​ന്ത്രി​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ഒ​​ന്നാ​​മ​​ത്. ധ​​ന​​മ​​ന്ത്രി ഡോ.​ടി.​​എം. തോ​​മ​​സ് ഐ​​സ​​ക്, പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ, ഭ​​ക്ഷ്യ​​മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ എ​​ന്നി​​വ​​രാ​ണു നി​​ല​​വി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു​​ള്ള മ​​ന്ത്രി​​മാ​​ർ. എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലേ​​ക്ക് എ​​ൻ​​സി​​പി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യാ​​ണു തോ​​മ​​സ് ചാ​​ണ്ടി എ​​ത്തു​​ന്ന​​ത്. ഐ​​ക്യ​​കേ​​ര​​ള രൂ​​പീ​​ക​​ര​​ണ​​ത്തി​​നു ശേ​​ഷം കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യ്ക്കു ല​​ഭി​​ക്കു​​ന്ന ആ​​ദ്യ ​മ​​ന്ത്രി​സ്ഥാ​​നം കൂ​​ടി​​യാ​​കും തോ​​മ​​സ് ചാ​​ണ്ടി​​യു​​ടേ​​ത്.

19 അം​​ഗ മ​​ന്ത്രി​​സ​​ഭ​​യി​​ൽ നാ​​ലു ​മ​​ന്ത്രി​​മാ​​രു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ജി​​ല്ല​​യാ​​യ ക​​ണ്ണൂ​​രാ​​യി​​രു​​ന്നു ഒ​​ന്നാ​​മ​​ത്. വ്യ​​വ​​സാ​​യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഇ.​​പി. ജ​​യ​​രാ​​ജ​​ൻ രാ​​ജി​​വ​​ച്ച​​തോ​​ടെ മ​​ന്ത്രി​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ ക​​ണ്ണൂ​​രും ആ​​ല​​പ്പു​​ഴ​​യും ഒ​​പ്പ​​ത്തി​​നൊ​​പ്പ​​മാ​​യി. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യു​​ണ്ടാ​​യ രാ​ഷ്‌​ട്രീ​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തോ​​മ​​സ് ചാ​​ണ്ടി മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്കെ​​ത്തി​​യ​​തോ​​ടെ ആ​​ല​​പ്പു​​ഴ​​യ്ക്കാ​​യി മേ​​ൽ​​ക്കോ​​യ്മ.

സ​​മീ​​പ ​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ നാ​​ലു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഒ​​രേ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ക​​യെ​​ന്ന അ​​പൂ​​ർ​​വ റി​​ക്കാ​​ർ​​ഡും ആ​​ല​​പ്പു​​ഴ ഇ​​തോ​​ടെ നേ​​ടി. ചേ​​ർ​​ത്ത​​ല, ആ​​ല​​പ്പു​​ഴ, അ​​ന്പ​​ല​​പ്പു​​ഴ, കു​​ട്ട​​നാ​​ട് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ എം​​എ​​ൽ​​എ​​മാ​​ർ മ​​ന്ത്രി​​മാ​​രാ​​യ​​പ്പോ​​ൾ ചേ​ർ​ന്നു​ള്ള ഹ​​രി​​പ്പാ​​ട് മ​​ണ്ഡ​​ല​​ത്തി​​ലെ എം​​എ​​ൽ​​എ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യാ​ണു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ്. ഇ​​തോ​​ടെ ഒ​​ന്പ​​തു ​മ​​ണ്ഡ​​ല​​ങ്ങ​​ളു​​ള്ള ജി​​ല്ല​​യി​​ലെ അ​​ഞ്ചു​​ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും താ​​ക്കോ​​ൽ സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ര​​ണ്ടാം യു​​പി​​എ കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ​​യി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു നാ​​ലു ​മ​​ന്ത്രി​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു. കാ​​ബി​​ന​​റ്റ് റാ​​ങ്കോ​​ടെ എ.​​കെ. ആ​​ന്‍റ​​ണി​​യും വ​​യ​​ലാ​​ർ ര​​വി​​യും മ​​ന്ത്രി​​മാ​​രാ​​യി​​രു​​ന്ന​​പ്പോ​​ൾ നി​​ല​​വി​​ലെ എം​​പി​​മാ​​രാ​​യ കെ.​​സി. വേ​​ണു​​ഗോ​​പാ​​ലും കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷും സ​​ഹ​​മ​​ന്ത്രി​​മാ​​രു​​മാ​​യി​​രു​​ന്നു. സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ​​മ​​ന്ത്രി​​സ​​ഭ മു​​ത​​ൽ എ​​ല്ലാ നി​​യ​​മ​​സ​​ഭാ കാ​​ല​​യ​​ള​​വി​​ലും ആ​​ല​​പ്പു​​ഴ​​യ്ക്കു പ്രാ​​തി​​നി​​ധ്യ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ഇ.​​എം.​​എ​​സ്. മ​​ന്ത്രി​​സ​​ഭ​​യി​​ൽ മ​​ന്ത്രി​​ദ​​ന്പ​​തി​​ക​​ളാ​​യ ടി.​​വി. തോ​​മ​​സ്-​ കെ.​​ആ​​ർ. ഗൗ​​രി എ​​ന്നി​​വ​​രി​​ൽ തു​​ട​​ങ്ങി​​യ പാ​​ര​​ന്പ​​ര്യം ഇ​​ന്നു തോ​​മ​​സ് ചാ​​ണ്ടി​​യി​​ലെ​​ത്തി നി​​ൽ​​ക്കു​​ന്നു. എ.​​കെ. ആ​​ന്‍റ​​ണി​​യും പി.​​കെ. വാ​​സു​​ദേ​​വ​​ൻ നാ​​യ​​രും ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​മാ​​രാ​​യ​​പ്പോ​​ൾ വ​​യ​​ലാ​​ർ ര​​വി, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ത​​ച്ച​​ടി പ്ര​​ഭാ​​ക​​ര​​ൻ, സു​​ശീ​​ല ഗോ​​പാ​​ല​​ൻ, പി.​​എ​​സ്. ശ്രീ​​നി​​വാ​​സ​​ൻ, ജി. ​​സു​​ധാ​​ക​​ര​​ൻ, ഡോ. ​ടി.​​എം. തോ​​മ​​സ് ഐ​​സ​ക്, പി. ​​തി​​ലോ​​ത്ത​​മ​​ൻ, എം.​​എം. ഹ​​സ​​ൻ, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ തു​​ട​​ങ്ങി​​യ​​വ​​രാ​​ണു മ​​ന്ത്രി​​പ​​ദ​​വി​​യി​​ലെ​​ത്തി​​യ​​ത്.

ആ​​ല​​പ്പു​​ഴ​​ക്കാ​​ര​​നാ​​യ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ മ​​ല​​ന്പു​​ഴ​​യി​​ൽ​നി​​ന്നു വി​​ജ​​യി​​ച്ചാ​​ണു മു​​ഖ്യ​​മ​​ന്ത്രി പ​​ദ​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​തു​​കൂ​​ടാ​​തെ ലോ​​ക്സ​​ഭ​​യി​​ൽ ആ​​ല​​പ്പു​​ഴ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള വി.​​എം. സു​​ധീ​​ര​​നും മ​​ന്ത്രി​​സ്ഥാ​​ന​​വും സ്പീ​​ക്ക​​ർ സ്ഥാ​​ന​​വും വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.

ചെ​​ങ്ങ​​ന്നൂ​​ർ നി​​യ​​മ​​സ​​ഭാ​​മ​​ണ്ഡ​​ല​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​രു​​ന്ന ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​ൻ ത​​ന്പി​​യാ​​യി​​രു​​ന്നു ഐ​​ക്യ​​കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ സ്പീ​​ക്ക​​ർ. ആ​​ദ്യ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​റും ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലു​​ൾ​​പ്പെ​​ടു​​ന്ന കാ​​യം​​കു​​ള​​ത്തു​നി​​ന്നു​​ള്ള കെ.​​എ. ഐ​​ഷാ​​ബാ​​യി​​യാ​​യി​​രു​​ന്നു. ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ പ​​ദ​​വി വ​​ഹി​​ച്ചി​​ട്ടു​​ള്ള ന​​ബീ​​സ​​ത്ത് ബീ​​വി 1961 ഏ​​പ്രി​​ൽ 18 മു​​ത​​ൽ ജൂ​​ണ്‍ എ​​ട്ടു​​വ​​രെ സ്പീ​​ക്ക​​റു​​ടെ താ​​ത്കാ​​ലി​​ക ചു​​മ​​ത​​ല വ​​ഹി​​ച്ചു.

ഐ​​ക്യ​​കേ​​ര​​ളം രൂ​​പ​​പ്പെ​​ടു​​ന്ന​​തി​​നു മു​​ന്പ് തി​​രു-​​കൊ​​ച്ചി മ​​ന്ത്രി​​സ​​ഭ​​യി​​ൽ കു​​ട്ട​​നാ​​ട് ഉ​​ൾ​​പ്പെ​​ടു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ല​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു കെ.​​എം. കോ​​ര​​യും മ​​ന്ത്രി​​പ​​ദ​​വി വ​​ഹി​​ച്ചി​​രു​​ന്നു.

വി.​​എ​​സ്. ഉ​​മേ​​ഷ്

Related posts