ദാണ്ടേ കിടക്കുന്നു..! കൈയേറ്റം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കും; പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്രമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: കായൽ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെയും നിലന്പൂരിൽ നിന്നുള്ള സിപിഎം സ്വതന്ത്ര എംഎൽഎ പി.വി.അൻവറിന്‍റെയും പേരിലുള്ള ആരോപണങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വി.​ടി.​ബ​ൽ​റാ​മാ​ണ് അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

തനിക്കെതിരായ കൈയേറ്റം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി. നിയമസഭയിൽ ബി.ടി. ബൽറാം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിനു മറുപറിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്രമാണെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തി.

 

Related posts