തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന് നിയമസാധ്യതയുണ്ടെന്ന് എജിയുടെ നിയമോപദേശം. തോമസ് ചാണ്ടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ കളക്ടർ നൽകിയ റിപ്പോർട്ട് തള്ളിക്കളയാനാകില്ലെന്നും കാട്ടിയാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയ നിയമോപദേശം.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ കോടതി വിധി വരുന്നത് വരെ കാത്തിരിക്കണോയെന്ന് സർക്കാരിന് തീരുമാനിക്കാമെന്നാണ് എജി നൽകിയ നിയമോപദേശം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും തോമസ്ചാണ്ടിയെ സംരക്ഷിക്കുന്നത് സർക്കാരിന് ക്ഷീണമാകുമെന്ന് സിപിഐ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.