കൊച്ചി: കായൽ, ഭൂമി കൈയേറ്റം നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തിയ ആലപ്പുല കളക്ടർ ടി.വി.അനുപ മയ്ക്ക് തെറ്റ് പറ്റിയെന്ന വാദവുമായി മന്ത്രി തോമസ് ചാണ്ടി. തന്റെ പേരിൽ ഉയർന്ന ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമുണ്ടാകില്ല.
കളക്ടർക്ക് ഉദ്യോഗസ്ഥർ നൽകിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിലേക്ക് പോയിട്ടില്ലെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് താൻ താത്പര്യപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.
കൈയേറ്റ ആരോപണം നേരിടുന്നതിനിടെ എൻസിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചത് തോമസ് ചാണ്ടിക്ക് ആശ്വാസമായി. മന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.