ആലപ്പുഴ: മാർത്താണ്ഡം കായലിലെ അനധികൃത നിർമാണം മുൻ മന്ത്രി തോമസ് ചാണ്ടി പൊളിച്ചുമാറ്റി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് അനധികൃത നിർമാണം പൊളിച്ചു നീക്കിയത്. സർക്കാർ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പൊളിച്ചുനീക്കൽ.
നാല് ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് നീക്കിയത്. നിലം നികത്താനായാണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തിട്ടുണ്ട്.