കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സൂചന. ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം തോമസ് ചാണ്ടിയെ അറിയിച്ചത്. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് കാര്യങ്ങള്‍ അറിയിക്കാമെന്ന് യോഗത്തിന് ശേഷം എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയോട് അറിയിച്ചു.
തീരുമാനം ഉച്ചയ്ക്ക് മുമ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്. മന്ത്രിസഭായോഗത്തിനുശേഷം നിര്‍ണ്ണായക തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കോടതി വിധി വന്നതിനുശേഷം മുഖ്യമന്ത്രി പറയുന്നതുപോലെ ചെയ്യുമെന്നാണ് മന്ത്രി തോമസ് ചാണ്ടി പറഞ്ഞത്.മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ തോമസ് ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.