തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി ലേക് പാലസ് റിസോർട്ടിൽ നിലം നികത്തി നിർമിച്ച പാർക്കിംഗ് ഗ്രൗണ്ട് പൊളിക്കണം. നിലംനികത്തൽ സാധൂകരിക്കാൻ തോമസ് ചാണ്ടി നൽകിയ അപ്പീൽ സർക്കാർ തള്ളി.
ആലപ്പുഴ മുൻ കളക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട് ചോദ്യംചെയ്തു കൊണ്ടുള്ള അപ്പീലാണ് തള്ളിയത്. കൃഷി വകുപ്പാണ് അപ്പീൽ തള്ളിയത്. വീണ്ടും തെളിവെടുപ്പ് നടത്തണം എന്നായിരുന്നു തോമസ് ചാണ്ടിയുടെ അപ്പീൽ. തോമസ് ചാണ്ടിയുടെ വാദം കൂടി കേട്ടശേഷമാണ് സർക്കാർ തീരുമാനം.
നികത്തിയ നിലം പൂർവ സ്ഥിതിയിലാക്കണമെന്ന് കാർഷികോൽപാദന കമ്മീഷണർ ഉത്തരവിട്ടു. പോലീസ് സംരക്ഷണത്തിൽ പൊളിക്കണമെന്നും കമ്മീഷണർ നിർദേശിച്ചു.