തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ കൈയേറ്റ കേസിലെ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ ലോക്നാഥ് ബെഹ്റ തിരിച്ചയച്ചു. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പാര്‍ട്ടാണ് മടക്കിയത്. റിപ്പോർട്ട് അപൂർണമാണെന്നും അന്വേഷണം തുടരാനും വിജിലൻസിനോട് ബെഹ്റ നിർദേശിച്ചു.
വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് വിജിലൻസ് സമയം നീട്ടി ചോദിച്ചേക്കും. അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നുമാണ് പരാതി.