കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും സുപ്രീം കോടതി ജഡ്ജി പിൻമാറി. ജസ്റ്റീൽ എ.എൻ കൻവിൽക്കറാണു പിൻമാറിയത്. കായൽ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്നാണ് ജഡ്ജി പിൻമാറി.
അതേസമയം ഹർജിയിൽനിന്നു പിൻമാറിയതിന്റെ കാരണം കൻവിൽക്കർ വ്യക്തമാക്കിയില്ല. ശൈത്യകാല അവധിക്കുശേഷം ഹർജി പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറിയിച്ചു. ജനുവരി ആദ്യവാരം ഹർജി വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആർ.കെ. അഗർവാളിന്റെ ബെഞ്ചിൽനിന്നു ഹർജി മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ നേരത്തെ കോടതിയിൽ കത്ത് നൽകിയിരുന്നു.