ആലപ്പുഴ: ഗതാഗതമന്ത്രിയുടെ രാജി സംബന്ധിച്ച് അരങ്ങിലും അണിയറയിലും നടന്ന കഥകളെക്കുറിച്ച് രാഷ്ട്രീയ കേരളം തലങ്ങുംവിലങ്ങും ചർച്ച നടക്കുന്പോൾ സഹോദരിയുടെ മകളുടെ വിവാഹത്തിരക്കിൽ മുങ്ങി തോമസ് ചാണ്ടി. നാളെ ചങ്ങനാശേരിയിലെ റിസോർട്ടിലാണ് വിവാഹ സത്ക്കാരം നടക്കുന്നത്.
ആരോപണങ്ങളും മറുപടികളും ചർച്ചകളുമൊക്കെയായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്നലെ ഗതാഗത മന്ത്രിസ്ഥാനം രാജിവച്ച് തിരുവനന്തപുരത്തെ മന്ത്രി വസതിയിൽ നിന്നും കുട്ടനാട്ടിലെ തറവാട്ടിലേക്കെത്തിയ ചാണ്ടിയെ കാത്ത് സഹോദരിമാരെല്ലാവരും വീട്ടിലുണ്ടായിരുന്നു. ഇനി വിവാഹശേഷമേ കുട്ടനാട്ടിലെ വീട്ടിൽ നിന്നും മുൻ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടി കൊച്ചിയിലെ മകന്റെ വസതിയിലേക്ക് മടങ്ങൂ.