ആ​ത്മാ​ഭി​മാ​നം ഉ​ണ്ടെ​ങ്കി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ രാ​ജിവ​യ്ക്ക​ണമെന്ന് യു​ഡി​എ​ഫ്


പാ​ലാ: റ​ബ​ർ വി​ല​ത്ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​നും സി​ന്ത​റ്റി​ക്ക് ട്രാ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ലാ​യു​ടെ വി​ക​സ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പാ​ലാ​യി​ലെ ജ​ന​സ​ദ​സി​ൽ പ്ര​ഖ്യാ​പി​ക്കും എ​ന്ന് പ​റ​ഞ്ഞ് സം​ഘ​ടി​പ്പി​ച്ച സ​ദ​സി​ൽ വ​ച്ച് റ​ബ​ർ ക​ർ​ഷ​ക​രെ​യും പാ​ലാ​യു​ടെ വി​ക​സ​ന​ത്തെ​യും ത​ള്ളി​ക്ക​ള​ഞ്ഞ മു​ഖ്യ​മ​ന്ത്രി സ്ഥ​ലം എംപിയെ ​താ​ക്കി​ത് ചെ​യ്ത സ​ഹ​ച​ര്യ​ത്തി​ൽ ചാ​ഴി​കാ​ട​ൻ അ​ഭി​മാ​നം ഉ​ണ്ടെ​ങ്കി​ൽ രാ​ജി​വയ്​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ. സു​രേ​ഷ്, മോ​ളി പീ​റ്റ​ർ, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പു​ളി​ങ്കാ​ട്, കോ​ണ്‍​ഗ്ര​സ് പാ​ലാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ർ വി. ​ജോ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment