
ഗാന്ധിനഗർ: നാഗന്പടം ബസ് സ്റ്റാന്റിൽ കഴിയുന്ന 60 പേർക്ക് രാത്രി ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. രാവിലെയും ഉച്ചയ്ക്കും രണ്ടു സന്നദ്ധസംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും എന്നാൽ രാത്രി ലഭിക്കുന്നില്ലെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇന്നലെ രാത്രി ഭക്ഷണം ലഭിക്കാതിരിന്നതിനെ തുടർന്ന് ഇവരിൽ ഒരാൾ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ വിവരം അറിയിച്ചതോടെ ഇവർക്കു നവജീവൻ ട്രസ്റ്റ് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെയും ഭക്ഷണം നൽകി.
എന്നാൽ തിരുവാർപ്പിലും, വയസ്കര കുന്നിലുമായി കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും, വയസ്്കരകുന്നിലുള്ളവർ ക്യാന്പിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ വിവരം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുനിസിപ്പൽ ചെയർപേഴ്സണ് ഡോ. പി.ആർ. സോന രാഷ്്ട്രദീപികയോടു പറഞ്ഞു.