തിരുത്തൽ നയം..! മദ്യനയം ടൂറിസത്തിന് വന്‍ തിരിച്ചടി; യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം തിരുത്തുമെന്ന് സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്

TVM-THOMAS-ISAACതിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം തിരുത്തുമെന്ന് സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്കും രംഗത്ത്. സംസ്ഥാനത്തെ മദ്യനിയന്ത്രണം ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞു. മദ്യനയത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങളാണ് സ്വീകരിക്കേണ്ടത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കുറഞ്ഞത് വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കൂട്ടായി ആലോചിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Related posts