അം​ബാ​നി മോ​ഹി​ച്ചാ​ൽ അ​മ്പി​ളി​യ​മ്മാ​വ​നെ​യും കേ​ന്ദ്രം വീ​ട്ടി​ലെ​ത്തി​ക്കുമെന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: റി​ല​യ​ൻ​സി​ന്‍റെ ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ജി​യോ ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ടി​ന് ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ന്ത്രി തോ​മ​സ് ഐ​സ​ക്. അം​ബാ​നി മോ​ഹി​ച്ചാ​ൽ അ​ന്പി​ളി​യ​മ്മാ​വ​നെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ആ​ൾ​ട്ട്മൗ​ണ്ട് റോ​ഡി​ലെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​രാ​ണ് കേ​ന്ദ്ര​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ന്നും ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു സ്ഥാ​പ​ന​ത്തെ ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​നു വൈ​മ​ന​സ്യ​മു​ണ്ടാ​യി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക് ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

തോ​മ​സ് ഐ​സ​കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഭൂ​മി​യി​ൽ ഇ​നി​യും അ​വ​ത​രി​ച്ചി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച ന​രേ​ന്ദ്ര​മോ​ദി​യോ​ടു​പ​മി​ക്കാ​ൻ ച​രി​ത്ര​ത്തി​ൽ ഒ​രു ഭ​ര​ണാ​ധി​കാ​രി​യേ ഉ​ള്ളൂ. സ്വ​പ്ന​ത്തി​ൽ ത​ന്നെ വേ​ട്ട​യാ​ടാ​നെ​ത്തു​ന്ന സിം​ഹ​ത്തി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​ൻ മൃ​ഗ​ശാ​ല​യി​ലേ​യ്ക്കു പാ​ഞ്ഞെ​ത്തി കൂ​ട്ടി​ൽ​കി​ട​ന്ന സിം​ഹ​ങ്ങ​ളെ വെ​ടി​വെ​ച്ചു കൊ​ന്ന ഈ​ജി​പ്തി​ലെ ഫാ​റൂ​ക്ക് രാ​ജാ​വി​നോ​ട്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ഇ​തു​വ​രെ ത​റ​ക്ക​ല്ലു​പോ​ലു​മി​ട്ടി​ട്ടി​ല്ല. പ​ക്ഷേ, അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന 1000 കോ…​ടി​യി​ൽ​നി​ന്നു ക​ന​പ്പെ​ട്ട ഒ​രു വി​ഹി​തം കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നു കി​ട്ടും. കാ​ര​ണം സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ അം​ബാ​നി​യാ​ണ്. അ​ദ്ദേ​ഹം മോ​ഹി​ച്ചാ​ൽ അ​ന്പി​ളി​യ​മ്മാ​വ​നെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ആ​ൾ​ട്ട്മൌ​ണ്ട് റോ​ഡി​ലെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ് കേ​ന്ദ്ര​ഭ​ര​ണാ​ധി​കാ​രി​ക​ൾ.

ശ്രേ​ഷ്ഠ​പ​ദ​വി​യ്ക്കു പ​രി​ഗ​ണി​ക്കാ​ൻ ത​യ്യാ​റാ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കേ​മ​മാ​യി​രു​ന്നു. വ്യ​ത്യ​സ്ത പ​ഠ​ന​മേ​ഖ​ല​ക​ളെ സം​യോ​ജി​പ്പി​ച്ച പ​ഠ​ന​ശാ​ഖ വേ​ണം, സൂ​ര്യോ​ദ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളിേ·​ൽ ഗ​വേ​ഷ​ണം ന​ട​ക്ക​ണം, സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും വേ​ണം, ലോ​കോ​ത്ത​ര​സ്ഥാ​പ​ന​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കു​ന്ന ഭൗ​തി​ക​സൌ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക​ണം എ​ന്നി​ങ്ങ​നെ​പോ​യി അ​വ.

മും​ബെ​യി​ലെ​യും ഡല്‍ഹി​യി​ലെ​യും ഐ​ഐ​ടി, ബംഗളുരു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ്, രാ​ജ​സ്ഥാ​നി​ലെ ബി​ർ​ള ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി ഫോ​ർ ഹ​യ​ർ എ​ജ്യൂ​ക്കേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലെ മ​റ്റു​പേ​രു​കാ​ർ. എ​ല്ലാം അ​ര​നൂ​റ്റാ​ണ്ടി​നു മേ​ൽ പ്ര​വ​ർ​ത്ത​ന​പാ​ര​ന്പ​ര്യ​മു​ള്ള​വ​ർ. ജെഎന്‍യു അ​ട​ക്ക​മു​ള്ള അ​പേ​ക്ഷ​ക​രെ നി​ര​സി​ച്ചാ​ണ്, അം​ബാ​നി​യു​ടെ സ്ഥാ​പ​ന​ത്തേ ശ്രേ​ഷ്ഠ​സിം​ഹാ​സ​ന​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​പ​ദ​വി ന​ൽ​കി ഏ​റ്റ​വും മി​ക​ച്ച ഇ​രു​പ​തു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ദ്യം ആ​ലോ​ചി​ച്ച​ത്. മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി​രു​ന്ന എ​ൻ. ഗോ​പാ​ല​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സ​മി​തി​ക്ക് പ​ക്ഷേ, ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​രു​പ​തു മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ലൊ​ടു​ക്കു ന്യാ​യ​ങ്ങ​ൾ നി​ര​ത്തി അ​വ​ർ ഇ​രു​പ​തി​ൽ നി​ന്ന് ആ​റാ​യി എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചു. പ​ക്ഷേ, ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​ത്ത ഒ​രു സ്ഥാ​പ​ന​ത്തെ ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​മ്മി​റ്റി​യ്ക്ക് യാ​തൊ​രു വൈ​മ​ന​സ്യ​മു​ണ്ടാ​യ​തു​മി​ല്ല.

ലോ​ക​ത്ത് ഇ​ന്നു​വ​രെ ഒ​രു ഭ​ര​ണാ​ധി​കാ​രി​യും സ​ഞ്ച​രി​ച്ചി​ട്ടി​ല്ലാ​ത്ത ഭ്ര​മ​ണ​പ​ഥ​ത്തി​ലൂ​ടെ​യാ​ണ് ന​രേ​ന്ദ്ര​ മോ​ദി​യു​ടെ പ്ര​യാ​ണം. ക​ട​ലാ​സ് സ്ഥാ​പ​ന​ത്തെ ആ​ഗോ​ള​നി​ല​വാ​ര​വും നൂ​റ്റാ​ണ്ടി​നു​മേ​ൽ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​വു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളോ​ടു താ​ര​ത​മ്യ​പ്പെ​ടു​ത്തി ശ്രേ​ഷ്ഠ​പ​ദ​വി​യും ഖ​ജ​നാ​വി​ൽ നി​ന്ന് വ​ൻ തു​ക​യും ന​ൽ​കി തു​ഗ്ല​ക്കി​നെ​പ്പോ​ലു​ള്ള​വ​രെ ച​രി​ത്ര​ത്തി​ൽ നി​ന്ന് എ​ന്നെ​ന്നേ​യ്ക്കു​മാ​യി അ​പ്ര​സ​ക്ത​നാ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. പ​ക്ഷേ, അ​തു​വ​ഴി ന​രേ​ന്ദ്ര ​മോ​ദി​ക്കു കി​ട്ടു​ന്ന “​വി​ശി​ഷ്ട​പ​ദ​വി​ന്ധ, പ​ക്ഷേ, ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ​ക്കാ​ല​ത്തേ​യ്ക്കു​മു​ള്ള നാ​ണ​ക്കേ​ടാ​യി​രി​ക്കും.

Related posts