കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധത്തിലൂടെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടേണ്ടിവന്നതായി മന്ത്രി തോമസ് ഐസക്. പത്ത് ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
നിർമാണ മേഖലയേയും അസംഘടിത മേഖലയേയും നിരോധനം സാരമായി ബാധിച്ചു. എന്നാൽ നോട്ടുനിരോധനത്തിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ഡിജിറ്റൽ ഇടപാട് എന്ന ആശയം പരാജയപ്പെട്ടു. മാത്രമല്ല നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ നോട്ടുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. ഡിജിറ്റൽ ഇടപാടിൽ നേരത്തെ വർധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ അതും കുറഞ്ഞു- ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി വരുമാനത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. നികുതി അടക്കാത്തവർക്കെതിരെ സംസ്ഥാന ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുകയാണെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.