കോ​വി​ഡ് വാ​ക്സി​ന് 1,000 കോ​ടി ക​ണ്ടെ​ത്തേ​ണ്ടി​വ​രു; കോവിഡ് വ്യാപനത്തിന്‍റെ കാരണം കേന്ദ്രത്തിന്‍റെ പിടിപ്പുകേടെന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് കോ​വി​ഡ് വാ​ക്സി​ന്‍ വാ​ങ്ങാ​നാ​യി 1,000 കോ​ടി രൂ​പ ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ക്സി​ന്‍ വാ​ങ്ങാ​ന്‍ പ​ണം മു​ട​ക്കി​യാ​ല്‍ മ​റ്റ് പ​ല കാ​ര്യ​ങ്ങ​ളും വെ​ട്ടി​കു​റ​യ്ക്കേ​ണ്ടി​വ​രും. ജ​ന​ങ്ങ​ളു​ടെ സം​ഭാ​വ​ന കൊ​ണ്ട് വാ​ക്സി​ന്‍ വാ​ങ്ങാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ന്നെ വാ​ക്സി​ന്‍ വാ​ങ്ങി സം​സ്ഥാ​ന​ത്തി​ന് ന​ൽ​കാ​ൻ ത​യാ​റാ​ക​ണം. കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കാ​നും കൂ​ട്ട​മ​ര​ണ​ങ്ങ​ളു​ണ്ടാ​കാ​നും കാ​ര​ണം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പ് കേ​ടാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment