ആലപ്പുഴ: കിഫ്ബിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എക്സിക്യൂട്ടീവ് ചെയർമാനായ തനിക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നുമുള്ള വെല്ലുവിളിയുമായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
വിഷയം രാഷ്ട്രീയമായതിനാൽ താൻ നടത്തിയിരിക്കുന്നത് രാഷ്ട്രീയ വെല്ലുവിളി തന്നെയാണെന്നും തരക്കാരോടു പോയി കളിക്കാനും അദ്ദേഹം ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രങ്ങൾ വഴിയാണ് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഇപ്പോൾ പ്രവർത്തിക്കുന്നത്. വിവരങ്ങൾ ആദ്യം പത്രങ്ങൾക്കു നല്കും. പിന്നീടാണ് ബന്ധപ്പെട്ടവരെ അറിയിക്കുന്നത്.
എന്തായാലും കിഫ്ബിയിലെ ഒരു ഉദ്യോഗസ്ഥനും ഇഡിക്കു മുന്നിൽ ഹാജരാകില്ലെന്നും മന്ത്രി പറഞ്ഞു.
മോദിയുടെ ഉപകരണങ്ങളായി കേന്ദ്ര ഏജൻസികളായ ഇഡിയും കസ്റ്റംസും സിബിഐയും മാറിയിരിക്കുന്നു.
കിഫ്ബിയെ ഇഡി വേട്ടയാടുന്പോൾ ഇതേ മോഡലിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനെ (ഡിഎഫ്ഐ) സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽനിന്നും ഒഴിവാക്കുകയാണ്.
കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ധനകാര്യ സ്ഥാപനം ഇപ്പോൾ പൊതുമേഖലയിലാണെങ്കിലും മൂന്നുവർഷത്തിനുള്ളിൽ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രധനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.
കിഫ്ബി നിയമപ്രകാരം കേരള സർക്കാരിന്റെ നികുതിയിലെ ഒരു വിഹിതം കിഫ്ബിക്ക് നല്കുന്നതിന് വ്യവസ്ഥയുണ്ട്. ഭാവിയിൽ ബാധ്യത അടച്ചുതീർക്കാൻ കഴിയുന്ന പ്രോജക്ടുകൾ മാത്രമേ കിഫ്ബി ഏറ്റെടുക്കുന്നുള്ളൂ.
എന്നാൽ, പുതിയ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഹരി മൂലധനമായി 20,000 കോടി രൂപ ഇപ്പോൾ നല്കുന്നുണ്ടെങ്കിലും എല്ലാ വർഷവും ഗ്രാന്റ് നല്കുന്നതിന് വ്യവസ്ഥയില്ല.
വായ്പയെടുത്തു മുതൽമുടക്കുന്ന പദ്ധതികളിൽനിന്നുമുള്ള വരുമാനംകൊണ്ട് തിരിച്ചടവു നടത്തേണ്ടിവരും.
അങ്ങനെ വരുന്പോൾ ജനങ്ങളുടെമേൽ ഭീമമായ ഭാരം അടിച്ചേൽപ്പിക്കുക, സ്വകാര്യവത്കരിക്കുക എന്നീ രണ്ടുമാർഗങ്ങളേ മുന്നിലുണ്ടാകൂ.
കിഫ്ബി മോഡൽ സ്ഥാപനത്തിൽ സ്വകാര്യവത്കരണ അജൻഡ ഒളിപ്പിച്ചുവയ്ക്കുകയാണ് ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്. അതിന് അഴിമതിനിരോധന നിയമം പോലും ബാധകമല്ലാതാക്കി.
ഇക്കൂട്ടരാണ് കിഫ്ബിക്കു നോട്ടീസ് നല്കാൻ പോകുന്നത്. കിഫ്ബി ഏതു തരത്തിലുള്ള സ്ഥാപനമാണെന്നുപോലും അറിയാത്തവരാണിവർ. കിഫ്ബിക്കെതിരായ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തിയും നിയമപരമായും നേരിടും.
യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബിയെ ഉടച്ചുവാർക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ഉടയ്ക്കുന്നതിനു മുന്പ് വാർക്കുന്നതെങ്ങനെയെന്ന് പറഞ്ഞാൽ കൊള്ളാമെന്നായിരുന്നു മറുപടി.
യുഡിഎഫ് ഭരണത്തിൽ വന്നാൽ കിഫ്ബിയുടെയും വികസനപ്രവർത്തനങ്ങളുടെയും അന്ത്യമായിരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ആലപ്പുഴ: കിഫ്ബിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എക്സിക്യൂട്ടീവ് ചെയർമാനായ തനിക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നുമുള്ള വെല്ലുവിളിയുമായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിഷയം രാഷ്ട്രീയമായതിനാൽ താൻ നടത്തിയിരിക്കുന്നത് രാഷ്ട്രീയ വെല്ലുവിളി തന്നെയാണെന്നും തരക്കാരോടു പോയി കളിക്കാനും അദ്ദേഹം ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.