മങ്കൊമ്പ് : കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാർത്ഥിയായ തോമസ് കെ തോമസിന്റെ ആസ്തി അഞ്ചു കോടിയോളം രൂപ. ഇന്നലെ പ്രകടനപത്രികയ്ക്കൊപ്പം നൽകിയ സ്വത്തു വെളിപ്പെടുത്തൽ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃഷിഭൂമികളടക്കം ആകെ 4.96 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
ആസ്തികൾ അധികവും കൃഷിഭൂമിയിലാണ്.കുട്ടനാട്ടിലെ വിവിധ വില്ലേജുകളിലായി ഹെക്ടർ കണക്കിന് കൃഷി ഭൂമി സ്വന്തമായുണ്ട്. രേഖകൾ പ്രകാരം 30,000 രൂപയാണ് സ്വന്തമായി കൈവശമുള്ളത്. ഭാര്യയുടെ കൈവശമുള്ളത് 10,000 രൂപ. ഭാര്യയുടെ പേരിൽ ആലപ്പുഴ യൂനിയൻ ബേങ്കിൽ ഒരു കോടിയുടെ നിക്ഷേപം.
4,20,000 രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വർണം, ഭാര്യക്ക് 21,00,000 രൂപ വില മതിക്കുന്ന 500 ഗ്രാം സ്വർണം.1,08,20,000 രൂപ വിലമതിക്കുന്ന കൃഷി ഭൂമി, സ്വന്തമായുള്ള കരഭൂമുയുടെ മൂല്യം 55 ലക്ഷം രൂപ. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ ഒരു കോടി രൂപ വിലമതിക്കുന്ന വീട്, എറണാകുളത്തെ 83,40,350 രൂപ വിലമതിക്കുന്ന മറ്റൊരു വീടുണ്ട്.
സ്വന്തം പേരിൽ വിവിധ ബാങ്കുകളിലായി 4,99,465 രൂപ നിക്ഷേപം. ഭാര്യയുടെ പേരിലുൾപ്പെടെയുള്ള രണ്ടു ബാങ്കുകളിലെ ജോയിന്റ് അക്കൗണ്ടുകളിലായി 50,92,202 രൂപയുടെ നിക്ഷേപമുണ്ട്.
ഇതിനു പുറമെ കുവൈറ്റ് കൊമേഴ്സ്യൽ ബേങ്കിൽ 95,000 രൂപയുടെ നിക്ഷേപം. എച്ച് ഡി എഫ് സി ലൈഫിൽ മൂന്ന് ലക്ഷം രൂപയുടെ വീതം രണ്ട് പോളിസികൾ. വാട്ടർവേൾഡ് ടൂറിസം കമ്പനിയിൽ ആകെ പത്ത് ലക്ഷം രൂപ മുഖവിലയുള്ള ആയിരം ഓഹരികൾ എന്നിവയാണ് സ്ഥാനാർത്ഥിയുടെ ആസ്തികൾ.