മങ്കൊമ്പ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കുട്ടനാട്ടില്‍ നിന്നും എന്‍സിപിയിലെ തോമസ് കെ. തോമസ് മത്സരിക്കും. മുന്‍ കുട്ടനാട് എംഎല്‍എയും, ഗതാഗത മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് ഇദ്ദേഹം.
തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോഴും ഈ അറുപത്തമൂന്നുകാരനെ സ്ഥാനാര്‍ഥിയാക്കാനാണ് മുന്നണി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പടുത്തപ്പോള്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു.
അനിശ്ചിതത്വങ്ങള്‍ക്കെല്ലാം അറുതി വരുത്തി ഇന്നലെയാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചുള്ള പ്രഖ്യാപനമെത്തിയത്.കുട്ടനാട്ടിലെ ചേന്നങ്കരി പരേതരായ വി.സി തോമസി ന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. നിലവില്‍ എന്‍സിപി സംസ്ഥാന സമിതിയംഗമാണ്.
കോട്ടയത്തും, ചേന്നങ്കരിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലപ്പുഴയില്‍ ഐടിസി പഠനം, തുടര്‍ന്ന മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നായി ഡിപ്ലോമ നേടി. 1980ല്‍ കുവൈറ്റില്‍ സഹോദരന് തോമസ് ചാണ്ടിയുടെ സ്ഥാപനത്തില്‍ ടെക്സനീഷ്യനായി ജോലിയാരംഭിച്ചു. തുടര്‍ന്ന് സഹോദരനൊപ്പം ബിസിനസ് ആരംഭിച്ചു.
കുവൈറ്റില്‍ വിവിധ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം നന്ദ്യാട്ട് കുടുംബാംഗമായ ഷേര്‍ളി തോമസ് കുവൈറ്റിലെ നാഷണല്‍ പെട്രോളിയം കമ്പനി അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. മക്കള്‍: ഡോ. ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ്, ടിന്റു കെ. തോമസ്. മരുമക്കള്‍: ഡോ. ശ്രുതി ടിറ്റു, മാല്‍ക്കം, സിറിള്‍ ഫിലിപ്പ്.