ആലപ്പുഴ: ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ പദവി കൈമാറി. ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ഡോ. തോമസ് മാളിയേക്കല്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം.
ഇറ്റാലിയന്‍ ഗവണ്മെന്റ് പൗരന്മാർക്കു നല്കുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയര്‍ സ്ഥാനം. സാധാരണഗതിയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് തന്നെ നേരിട്ടാണ് ഈ ബഹുമതി നല്‍കുക.
2019-ല്‍ ലഭിച്ച ഈ ബഹുമതി കോവിഡിന്റെ കാലമായതുകൊണ്ട് നേരിട്ടു കൈമാറിയിരുന്നില്ല. ഇപ്പോഴത്തെ ഇറ്റാലിയന്‍ പ്രസിഡന്റിന്റെ ഭരണകാലാവധി ഉടനെ തീരുന്നതുകൊണ്ട് പ്രഖ്യാപിച്ച ബഹുമതികളെല്ലാം നേരിട്ടു കൊടുത്തു തീര്‍ക്കണമായിരുന്നു.
അതുകൊണ്ട് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇറ്റാലിയന്‍ സാംസ്കാരിക മന്ത്രി മുംബൈയിലുള്ള ഇറ്റാലിയന്‍ കോണ്‍സുലേറ്റില്‍ എത്തി ഷെവലിയര്‍ മുദ്ര കൈമാറുകയായിരുന്നു.