മണ്ണാർക്കാട്: തെങ്കര ആനമൂളിസ്വദേശിയായ ടിജോ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ചപറ്റിയെന്ന് ഗവൺമെന്റ് മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു . തെങ്കര ആനമുളിയിലുള്ള ടിജോ തോമസിന്റെ വീടുസന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോസ്റ്റുമോർട്ടം ചെയ്ത പോലീസ് സർജന്റെ നിഗമനം വിശ്വസിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം. പോലീസിനെതിരെ നടപടികൾ വേണം. ടിജോയുടെ മരണം കുടുംബത്തെ അനാഥമാക്കി. സർക്കാർ എത്രയുംവേഗം ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്ഗ്രസ്-എം ജില്ലാപ്രസിഡന്റ് ജോബി ജോണ്, സംസ്ഥാന സിറ്റിംഗ് സമിതിയംഗം കുശലകുമാർ, ജില്ലാ സെക്രട്ടറി ശിവരാജേഷ് ,ബിജു കടുമാക്കൽ, വട്ടോടി വേണുഗോപാലാൽ, അഭിജിത്ത് മാണി, ജോബി പാലക്കയം എന്നിവർ കൂടെയുണ്ടായിരുന്നു.