പത്തനംതിട്ട: എല്‍ഡിഎഫിന് ഉണ്ടായ തിരിച്ചടിയുടെ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്. 2019ലും ഒരു സീറ്റ് മാത്രം ലഭിച്ച മുന്നണിയാണ് എല്‍ഡിഎഫ്.
എന്നാല്‍ അതുകഴിഞ്ഞ് വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ തുടര്‍ഭരണത്തില്‍ എത്താനും കഴിഞ്ഞു. പത്തനംതിട്ടയില്‍ പോള്‍ ചെയ്ത വോട്ടും വോട്ടിംഗ് ശതമാനവും കുറഞ്ഞിട്ടും യുഡിഎഫ് കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം കുറവായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം വീണ്ടും ഉയര്‍ന്നു. എന്നാല്‍ 2019നേക്കാള്‍ മൂന്ന് ശതമാനത്തോളം കുറവുണ്ടെന്ന് ഐസക് ചൂണ്ടിക്കാട്ടി.