തൃശൂർ: എഡിജിപി ടോമിൻ തച്ചങ്കരി കോടതിയിൽ ഹാജരാകാത്തതിനെതിരെ പൊതു പ്രവർത്തകനായ പി.ഡി.ജോസഫ് തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റി നൽകി. അടുത്ത മാസം മൂന്നിന് കോടതി ഹർജി പരിഗണിക്കും.
തച്ചങ്കരിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ വിജിലൻസ് കോടതിയിലാണ് ഹർജി നൽകിയിരുന്നത്. സിങ്കപ്പൂരിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തിക്കൊണ്ടുവന്നുവെന്നാരോപിച്ചാണ് പി.ഡി.ജോസഫ് ടോമിൻ തച്ചങ്കരിക്കെതിരെ ഹർജി നൽകിയിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട രേഖകൾ കോടതി പരിശോധിക്കും.