വെള്ളരിക്കുണ്ട്: നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം മുതലയെ കൊല്ലാൻ കുളം വറ്റിച്ചതു പോലെയെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. സിപിഎം എളേരി ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നില പരുങ്ങലിലാണ്.
മോദിയുടെ സ്വന്തം നാട്ടിൽ പോലും നിലനിൽപ്പിനു വേണ്ടി വെപ്രാളപ്പെടുകയാന്ന്. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായി പുതിയൊരു ബദൽ കെട്ടിപ്പെടുക്കാൻ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചർച്ച ചെയ്യും.
ഇതര സംസ്ഥാനങ്ങളിൽ പാവങ്ങളെ ദുരിതത്തിലേക്ക് വിടുന്പോൾ ഇവിടെ സർക്കാർ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൂടെയാണെന്നും ആരോഗ്യം-വിദ്യാഭ്യാസം സന്പൂർണ ഭവനപദ്ധതി എന്നീ പദ്ധതികൾ ഒരു വർഷംകൊണ്ടു പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏരിയാ സെക്രട്ടറി സാബു ഏബ്രഹാം അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ,എം.രാജ ഗോപലൻ എംഎൽഎ, എം.വി. ബാലകൃഷ്ണൻ, ടി.പി. തന്പാൻ, ടി.വി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.