ഷൂ ​ന​ക്കി​യ​വ​ര്‍​ക്ക് ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ മൂ​ല്യം മ​ന​സി​ലാ​കി​ല്ല; ക​ലാ​പം സൃ​ഷ്ടി​ക്കു​ക എ​ന്ന ഗൂ​ഢോ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അധിക്ഷേപം നടത്തിയത്;  ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെന്ന് തോ​മ​സ് ഐ​സ​ക്ക്

 


ആ​ല​പ്പു​ഴ: ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ബ്രി​ട്ടീ​ഷു​കാ​രു​ടെ ഷൂ ​ന​ക്കി​യും അ​വ​ർ​ക്കു പാ​ദ​സേ​വ ചെ​യ്തും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റി​കൊ​ടു​ത്ത വ​ഞ്ച​ക​ർ​ക്ക് ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ മൂ​ല്യ​വും മ​ഹ​ത്ത്വ​വും ഒ​രു​കാ​ല​ത്തും മ​ന​സി​ലാ​വു​ക​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ക​ലാ​പം സൃ​ഷ്ടി​ക്കു​ക എ​ന്ന ഗൂ​ഢോ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി​ക​ളെ ബി​ജെ​പി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്.

സ്മാ​ര​ക​ങ്ങ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ര​ക്ത​സാ​ക്ഷി​ക​ളെ അ​വ​ഹേ​ളി​ച്ചാ​ൽ സ്വാ​ഭാ​വി​ക​മാ​യും ക​ന​ത്ത തി​രി​ച്ച​ടി പ്ര​തീ​ക്ഷി​ക്കും. എ​ന്നാ​ൽ വ​ലി​യ ആ​ത്മ​സം​യ​മ​ന​മാ​ണ് സ​ഖാ​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം നാ​ടു തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ട്.

ഇ​ത്ത​ര​മൊ​രു നീ​ച​കൃ​ത്യം ചെ​യ്ത​വ​ർ എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കി​ല്ലെ​ന്ന ക​രു​ത​ൽ എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​ക​ണം.ഇ​ത്ത​രം ഹീ​ന കൃ​ത്യ​ങ്ങ​ളെ അ​പ​ല​പി​ക്കാ​നോ ത​ള്ളി​പ്പ​റ​യാ​നോ ബി​ജെ​പി നേ​തൃ​ത്വ​വും ഇ​തു​വ​രെ മു​ന്നോ​ട്ടു വ​ന്നി​ട്ടി​ല്ല എ​ന്നും നാം ​കാ​ണ​ണം.

ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ണ്- തോ​മ​സ് ഐ​സ​ക്ക് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment