തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന് നായരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്പത്തികബുദ്ധിമുട്ട് വന്നപ്പോഴാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.
നൂറ് പവനില്‍ കൂടുതല്‍ സ്വര്‍ണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ മാസം 31ന് സബ് കളക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠൻ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷണം നടന്നത്.
2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. 2021 ഫെബ്രുവരിയിൽ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തെ പോലീസ് സംശയിച്ചിരുന്നു.