അ​ശ്ലീ​ല​വും സ്ത്രീ​വി​രു​ദ്ധ​ത​യും, “തൊ​പ്പി’ക്കെ​തി​രേ ഡി​ജി​പി​ക്കു പ​രാ​തി; കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ർ


ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ “തൊ​പ്പി’ യൂ ​ട്യൂ​ബ​ർ​ക്കെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി. ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം യൂ ​ട്യൂ​ബ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. അ​ജി​ത്കു​മാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

യൂ ​ട്യൂ​ബ​റാ​യ ക​ല്യാ​ശേ​രി മാ​ങ്ങാ​ട് പ​ള്ളി മു​ഹ​മ്മ​ദ് നി​ഹാ​ദി​നെ​തി​രേ​യാ​ണ് പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ഹാ​ദി​ന്‍റെ വീ​ഡി​യോ​യി​ലൂ​ടെ അ​ശ്ലീ​ല​വും സ്ത്രീ​വി​രു​ദ്ധ​ത​യും ന​ട​ത്തി കു​ട്ടി​ക​ളെ വ​ഴി തെ​റ്റി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ആ​രം​ഭി​ച്ചു.

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ യൂ ​ട്യൂ​ബ​റാ​ണ് “തൊ​പ്പി’. ആ​റു​ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ബ്സ്ക്രൈ​ബേ​ഴ്സ് തൊ​പ്പി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​നു​ണ്ട്. ഗെ​യി​മിം​ഗ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് തൊ​പ്പി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

അ​തി​നി​ടെ തൊ​പ്പി​യു​ടെ വീ​ഡി​യോ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നു കാ​ണി​ച്ച് അ​ധ്യാ​പ​ക​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക, അ​ശ്ലീ​ലം നി​റ​ഞ്ഞ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​ണ് തൊ​പ്പി​യു​ടെ വീ​ഡി​യോ​യെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

“തൊ​പ്പി’ യു​ടെ വീ​ഡി​യോ​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു അ​ധ്യാ​പ​ക​ൻ പ​ങ്കു​വെ​ച്ച കു​റി​പ്പു​ക​ളും വൈ​റ​ലാ​യി. “സ്കൂ​ൾ തു​റ​ന്ന​തു മു​ത​ൽ മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ വ​ലി​യ വ്യ​ത്യാ​സം ക​ണ്ടു.

അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ത് തൊ​പ്പി​യു​ടെ വീ​ഡി​യോ​യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടി​ട്ടാ​ണെ​ന്ന് അ​ധ്യാ​പ​ക​ൻ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് “തൊ​പ്പി’ എ​ത്തി​യ​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​തോ​ടെ​യാ​ണ് “തൊ​പ്പി’​യെ​ന്ന യൂ​ട്യൂ​ബ​ർ കേ​ര​ള​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്.

Related posts

Leave a Comment