കണ്ണൂർ: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയിൽ ശ്രീകണ്ഠപുരം പോലീസാണ് മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ശ്രീകണ്ഠപുരം തുമ്പേനി കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമിച്ചു വിൽപ്പന നടത്തുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്.
കമ്പിവേലി നിർമിച്ച് നല്കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍നിന്ന് സജി സേവ്യറിന്റെ നമ്പര്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച മുഹമ്മദ് നിഹാദ് മോശമായി അശ്ലീലസംഭാഷണം നടത്തി.
അതിന്റെ വിഡിയോ പകര്‍ത്തി യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുപിറകെ തൊപ്പിയുടെ അനുയായികളായ നിരവധിപേര്‍ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് സജി സേവ്യര്‍ ശ്രീകണ്ഠപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.