തോർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ഐസക് കപ്പി (42) ജീവനൊടുക്കിയെന്നു റിപ്പോർട്ട്. അരിസോണ പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിനു സമീപം കാപ്പി ഒരു പാലത്തിൽനിന്നു ചാടുകയായിരുന്നെന്നാണു റിപ്പോർട്ട്.
നിരവധി സിനിമകളിൽ കപ്പി അപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം തോറിലൂടെയാണ് കപ്പി പ്രശസ്തനാകുന്നത്. ടെർമിനേറ്റർ, ഫാൻബോയ്സ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മരിക്കുന്നതിനു മുന്പ് ഒരു ദീർഘമായ കുറിപ്പ് കപ്പി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത മനുഷ്യനെ ഒന്നും തന്നെ സംരക്ഷിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.