അന്പലപ്പുഴ: കോവിഡ് വ്യാപന ഭീതി പരത്തി ജനകീയ ബാരിക്കേഡ് സമരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ്.
തോട്ടപ്പള്ളി പൊഴി മുഖത്തെ മണൽ നീക്കത്തിനെതിരേ കോണ്‍ഗ്രസും ബിജെപിയും ധീവരസഭയിലെ ഒരു വിഭാഗവും ചേർന്ന് വെള്ളിയാഴ്ച തോട്ടപ്പള്ളിയിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നടത്തിയ സമരത്തിലാണ് വ്യാപന ഭീതി ഉയരുന്നത്.
തൊഴിലുറപ്പു തൊഴിലാളികളും മത്സ്യത്തൊഴിലാളികളും അടക്കം 250ന് അടുത്ത് ആളുകളാണ് സമരത്തിലുണ്ടായിരുന്നത്. ഇതിൽ ആറാട്ടുപുഴ പഞ്ചായത്തിന്റെ തെക്കേയറ്റമായ വലിയഴീക്കലിൽ നിന്നു സമരക്കാർ എത്തി.
വലിയഴീക്കലിൽ ഗർഭിണിയായ യുവതിക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിക്കുയും ഇവരെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിരുന്നു.
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നടന്ന സമ രത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്പലപ്പുഴ സിഐ ടി. മനോജ് പറഞ്ഞു.