കോട്ടയം: കേരള ലോട്ടറിയുടെ വില 40ല്‍ നിന്ന് 50 ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ സമരം ആരംഭിക്കുവാന്‍ ഓള് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
30 രൂപയായിരുന്ന ടിക്കറ്റിന്റെ വില 40 ആക്കിയതും ഏറ്റവും ഉയര്‍ന്ന നികുതിയായ 28% ലോട്ടറിക്ക് ഏര്‍പ്പെടുത്തിയതും ചെറിയ സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞതും മൂലം വലിയ തകര്‍ച്ച നേരിടുന്ന സംസ്ഥാനത്തെ മൂന്നു ലക്ഷം ലോട്ടറി വില്‍പ്പന തൊഴിലാളികളെ ആതമഹത്യയിലേക്കു നയിക്കുന്നതാണു സര്‍ക്കാര്‍ തീരുമാനം.
ഭിന്നശേഷിക്കാരും രോഗബാധിതരുമായ തൊഴിലാളികളുടെ ജീവിതമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ തകര്‍ക്കുന്നത്. പ്രതിവര്‍ഷം പതിമൂവായിരം കോടിയിലധികം ഖജനാവിന് വരുമാനം നല്‍കുന്നതാണ് ലോട്ടറി വ്യവസായമെന്നും ഐഎന്‍ടിയുസി അറിയിച്ചു.
ഏഴു മാസമായി ലോട്ടറി തൊഴിലാളികള്‍ക്കു പെന്ഷന് ലഭിച്ചിട്ടില്ലെന്നും ഇത്രയും വരുമാനം ഉണ്ടാക്കി നല്കുന്ന തൊഴിലാളികളോടു വലിയ ക്രൂരതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.