എടത്വ: പുഞ്ചക്കൃഷി ആരംഭിച്ച കുട്ടനാടൻ പാടശേഖരങ്ങളിൽ തൊഴിലാളിക്ഷാമം രൂക്ഷം. കള പറിക്കലിനും, പറിച്ചു നടലിനും സ്ത്രീ തൊഴിലാളികളെ ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. കൃഷി സീസണ് തുടങ്ങുന്പോൾ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നതാണ് തൊഴിലാളി ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് കർഷകർ പറയുന്നു.
കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും കളപറിക്കലിനന്േറയും, പറിച്ച് നടലിന്േറയും സമയമാണ്. വളം ഇടലിനും, കീടനാശിനി തളിക്കലിനും പുരുഷ തൊഴിലാളികളെ ലഭിക്കുന്നത് മാത്രമാണ് ഏക ആശ്രയം.തൊഴിലാളിക്ഷാമം മൂലം കളപറിക്കലും, പറിച്ചുനടലും കർഷകർ മാറ്റിവച്ചിരിക്കുകയാണ്.
കുട്ടനാട്ടിലെ കൃഷി സീസണിൽ തൊഴിലുറപ്പു പദ്ധതി പാടശേഖരങ്ങളിൽ ചെയ്യിപ്പിക്കണമെന്നും, ഇതിനായി പഞ്ചായത്തും, കൃഷിവകുപ്പും മുൻകൈ എടുത്ത് കർകരുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നുമാണ് കർഷകരുടെ ആവശ്യം